യശ്വന്ത്പുര-കണ്ണൂര്‍ ട്രെയിന്‍ 7 മുതല്‍ വീണ്ടും ഓടിത്തുടങ്ങും

ബംഗളൂരു: യശ്വന്ത്പുര-കണ്ണൂര്‍ എക്‌സ്പ്രസ് (06537/06538) ട്രെയിന്‍ ഏഴ് മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ദക്ഷിണ പശ്ചിമ റെയില്‍വെ തീരുമാനം. നേരത്തെ കോവിഡ് കാലത്ത് നിര്‍ത്തിവെച്ചിരുന്ന സര്‍വീസ് ദീപാവലിയോടനുബന്ധിച്ച് ഉത്സവകാല സ്‌പെഷല്‍ ട്രെയിന്‍ ആയി ഒക്ടോബര്‍ 20 മുതല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി നവംബര്‍ 30ന് നിര്‍ത്തുകയായിരുന്നു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് ഡിസംബര്‍ ഏഴു മുതല്‍ 31 വരെ വീണ്ടും സര്‍വീസ് നടത്താന്‍ റെയില്‍വെ തീരുമാനിച്ചത്. ക്രിസ്മസ് പുതുവത്സരാവധിയോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണിത്. ബെംഗളൂരു - കന്യാകുമാരി […]

ബംഗളൂരു: യശ്വന്ത്പുര-കണ്ണൂര്‍ എക്‌സ്പ്രസ് (06537/06538) ട്രെയിന്‍ ഏഴ് മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ദക്ഷിണ പശ്ചിമ റെയില്‍വെ തീരുമാനം. നേരത്തെ കോവിഡ് കാലത്ത് നിര്‍ത്തിവെച്ചിരുന്ന സര്‍വീസ് ദീപാവലിയോടനുബന്ധിച്ച് ഉത്സവകാല സ്‌പെഷല്‍ ട്രെയിന്‍ ആയി ഒക്ടോബര്‍ 20 മുതല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി നവംബര്‍ 30ന് നിര്‍ത്തുകയായിരുന്നു.

യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് ഡിസംബര്‍ ഏഴു മുതല്‍ 31 വരെ വീണ്ടും സര്‍വീസ് നടത്താന്‍ റെയില്‍വെ തീരുമാനിച്ചത്. ക്രിസ്മസ് പുതുവത്സരാവധിയോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണിത്. ബെംഗളൂരു - കന്യാകുമാരി എക്‌സ്പ്രസും ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

Yeshwanthpura-Kannur train service will be restarted from Dec 7th to 31st

Related Articles
Next Story
Share it