അട്ടഗോളി മേഖലയിലെ മഞ്ഞപ്പിത്ത വ്യാപനം; എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു

പൈവളിഗെ: പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിലെ അതിര്‍ത്തിയിലെ അട്ടഗോളി മേഖലകളില്‍ മഞ്ഞപ്പിത്തം പടരുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കുന്നതിനും എ.കെ.എം. അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിച്ചു.രോഗ വ്യാപനം തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ക്ക് രോഗികളുടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്താനും പ്രാധാന്യം കൊടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പൈവളിഗെ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളിലും മീഞ്ച പഞ്ചായത്തിലെ ആറാം വാര്‍ഡിലുമാണ് രോഗവ്യാപനമുള്ളത്.ഈ പ്രദേശങ്ങളില്‍ നടത്തിവരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് […]

പൈവളിഗെ: പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിലെ അതിര്‍ത്തിയിലെ അട്ടഗോളി മേഖലകളില്‍ മഞ്ഞപ്പിത്തം പടരുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കുന്നതിനും എ.കെ.എം. അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിച്ചു.
രോഗ വ്യാപനം തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ക്ക് രോഗികളുടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്താനും പ്രാധാന്യം കൊടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പൈവളിഗെ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളിലും മീഞ്ച പഞ്ചായത്തിലെ ആറാം വാര്‍ഡിലുമാണ് രോഗവ്യാപനമുള്ളത്.
ഈ പ്രദേശങ്ങളില്‍ നടത്തിവരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗത്തില്‍ എ.കെ.എം. അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൈവളികെ പഞ്ചായത്ത് പ്രസിഡണ്ട് ജയന്തി, മീഞ്ച പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി,പൈവളിഗെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പലക്ഷ്മി, മെമ്പര്‍മാരായ സുനിത വള്‍ടി, ശ്രീനിവാസ ഭണ്ഡാരി, അബ്ദുല്ല കെ, ഡി.എസ്.ഒ ഡോ. ഗീത, ടി.എ രാംദാസ്, മലേറിയ നോഡല്‍ ഓഫീസര്‍ വേണുഗോപാല്‍, മംഗല്‍പാടി, ബായാര്‍ എച്ച്.ഐ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it