സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര മലബാര്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. മധ്യകേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. എന്നാല്‍ മഴ കുറവുണ്ടായിരുന്ന തെക്കന്‍ ജില്ലകളിലും ഇന്നു മുതല്‍ മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര മലബാര്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. മധ്യകേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. എന്നാല്‍ മഴ കുറവുണ്ടായിരുന്ന തെക്കന്‍ ജില്ലകളിലും ഇന്നു മുതല്‍ മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Related Articles
Next Story
Share it