കാത്തിരിപ്പിന് വിരാമം; തീയറ്റര്‍ കീഴടക്കാന്‍ റോക്കി ഭായിയും അധീരയും; കെ.ജി.എഫ്-2 റിലീസ് തീയതി പ്രഖ്യാപിച്ചു

ബെംഗളൂരു: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കെ.ജി.എഫിന്റെ രണ്ടാം ഭാഗം റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം തീയറ്ററുകളിലെത്തും. കന്നഡയില്‍ രൂപം കൊണ്ട് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച കെ ജി എഫിന്റെ രണ്ടാം ഭാഗത്തിനായി സിനിമാപ്രേമികളെല്ലാം കാത്തിരിപ്പായിരുന്നു. യാഷ് ആണ് നായകന്‍. നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ തീയറ്ററുകളിലെത്തിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ടീസറിന് തന്നെ ഗംഭീര വരവേല്‍പായിരുന്നു ലഭിച്ചത്. ഈ മാസം ഏഴിനായിരുന്നു ടീസര്‍ പുറത്തിറങ്ങിയത്. പ്രശാന്ത് നീല്‍ […]

ബെംഗളൂരു: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കെ.ജി.എഫിന്റെ രണ്ടാം ഭാഗം റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം തീയറ്ററുകളിലെത്തും. കന്നഡയില്‍ രൂപം കൊണ്ട് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച കെ ജി എഫിന്റെ രണ്ടാം ഭാഗത്തിനായി സിനിമാപ്രേമികളെല്ലാം കാത്തിരിപ്പായിരുന്നു. യാഷ് ആണ് നായകന്‍.

നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ തീയറ്ററുകളിലെത്തിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ടീസറിന് തന്നെ ഗംഭീര വരവേല്‍പായിരുന്നു ലഭിച്ചത്. ഈ മാസം ഏഴിനായിരുന്നു ടീസര്‍ പുറത്തിറങ്ങിയത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക വേഷം ചെയ്യുന്നത്.

1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് ഓഗസ്റ്റ് 26ന് ആയിരുന്നു ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് .

Related Articles
Next Story
Share it