യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബയുടെ സ്മാരകം കാടുകയറി നശിക്കുന്നു
ബദിയടുക്ക: യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബയുടെ നിത്യ സ്മാരകം ശാപമോക്ഷം തേടുന്നു. പുത്തിഗെ പഞ്ചായത്തിലെ എടനാട് വില്ലേജില്‍പ്പെട്ട മുജങ്കാവില്‍ പണി തീര്‍ത്ത യക്ഷഗാനകല അക്കാദമി കെട്ടിടമാണ് നാഥനില്ലാതെ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. സി.എച്ച്. കുഞ്ഞമ്പു മഞ്ചേശ്വരം എം.എല്‍.എ ആയിരുന്ന കാലയളവിലാണ് യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബന്റെ പേരില്‍ യക്ഷഗാന കലാ അക്കാദമിക്ക് രൂപം നല്‍കിയത്. ഇതേതുടര്‍ന്ന് ആറംഗ കമ്മിറ്റി രൂപീകരിച്ച് മുജങ്കാവ് പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന് അടുത്തായി 15 സെന്റ് സ്ഥലത്ത് കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കം […]

ബദിയടുക്ക: യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബയുടെ നിത്യ സ്മാരകം ശാപമോക്ഷം തേടുന്നു. പുത്തിഗെ പഞ്ചായത്തിലെ എടനാട് വില്ലേജില്‍പ്പെട്ട മുജങ്കാവില്‍ പണി തീര്‍ത്ത യക്ഷഗാനകല അക്കാദമി കെട്ടിടമാണ് നാഥനില്ലാതെ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. സി.എച്ച്. കുഞ്ഞമ്പു മഞ്ചേശ്വരം എം.എല്‍.എ ആയിരുന്ന കാലയളവിലാണ് യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബന്റെ പേരില്‍ യക്ഷഗാന കലാ അക്കാദമിക്ക് രൂപം നല്‍കിയത്. ഇതേതുടര്‍ന്ന് ആറംഗ കമ്മിറ്റി രൂപീകരിച്ച് മുജങ്കാവ് പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന് അടുത്തായി 15 സെന്റ് സ്ഥലത്ത് കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ആ കാലയളവില്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശങ്കര്‍ റൈ മാസ്റ്റര്‍ ആയിരുന്നു യക്ഷഗാന കലാ അക്കാദമിയുടെ പ്രസിഡണ്ട്. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിക്കുകയും കുമ്പളയിലെ വ്യാപാര പ്രമുഖന്‍ അനന്ത പൈ കുമ്പള കണ്‍വീനറായി യക്ഷഗാനകലാ അക്കാദമി കെട്ടിട സമുച്ചയത്തിന് തുടക്കം കുറിക്കുകയും ചെയ്തു. അതിനിടെ തുടക്കത്തില്‍ തന്നെ പ്രവൃത്തിയില്‍ കൃത്രിമം ഉള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തറയില്‍ ടൈല്‍സ് പാകിയതും ചര്‍ച്ചാ വിഷമായിരുന്നു. അതിനിടെ അക്കാദമി കണ്‍വീനര്‍ അനന്ത പൈ മരണപ്പെട്ടതോടെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചു. പിന്നീട് യക്ഷഗാന കലാകാരന്‍ എടനീരിലെ ജയരാമന്‍ യക്ഷഗാന കലാ അക്കാദമി ചെയര്‍മാനായി പുതിയ കമ്മിറ്റിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അക്കാദമിക്ക് വേണ്ടി പ്രത്യേകം ഫണ്ട് നീക്കി വെക്കാത്തതിനെ തുടര്‍ന്ന് ബാക്കി തുക നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മാറിവന്ന എം.എല്‍.എമാരാകട്ടെ ഈ വിഷയത്തില്‍ ഇടപ്പെട്ടുമില്ല. ഇതോടെ മുജങ്കാവിലെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യക്ഷഗാന കലാ അക്കാദമി കെട്ടിടത്തിന്റെ മേല്‍ക്കൂരക്ക് ഘടിപ്പിച്ച ഇരുമ്പുകള്‍ തുരുമ്പെടുത്ത് നശിക്കുകയും തറയില്‍ പാകിയ ടൈല്‍സുകളും ജനല്‍പാളികളും മറ്റും മോഷ്ടിച്ചു കൊണ്ടുപോവുന്ന അവസ്ഥയുമുണ്ടായി. പാര്‍ത്ഥി സുബ്ബയുടെ പേരിലുള്ള നിത്യ സ്മാരകം ശാപമോക്ഷം തേടുകയാണ്.