യഫാ തായലങ്ങാടിക്ക് 2000 സ്‌ക്വയര്‍ഫീറ്റില്‍ സ്വന്തം കെട്ടിടം; ഉദ്ഘാടനം അഞ്ചിന്

കാസര്‍കോട്: യഫാ തായലങ്ങാടിക്ക് വേണ്ടി ടവര്‍ ക്ലോക്കിന് സമീപം പണി കഴിപ്പിച്ച രണ്ടായിരം സ്‌ക്വയര്‍ഫീറ്റോളം വിസ്തൃതിയിലുള്ള സ്വന്തം ക്ലബ്ബ് കെട്ടിടത്തിന്റെ ഉദ്ഘാടനം അഞ്ചിന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി നിര്‍വഹിക്കും. കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബ് കെട്ടിടമാണ് ഇതെന്ന് യഫാ തായലങ്ങാടി പ്രസിഡണ്ട് കെ.എം ഹാരിസ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ മാളിക, ട്രഷറര്‍ നിയാസ് സോല എന്നിവര്‍ അറിയിച്ചു. മുസ്തഫ പി.എച്ച് പ്രസിഡണ്ടും ഷാനവാസ് കൊച്ചി ജനറല്‍ സെക്രട്ടറിയും […]

കാസര്‍കോട്: യഫാ തായലങ്ങാടിക്ക് വേണ്ടി ടവര്‍ ക്ലോക്കിന് സമീപം പണി കഴിപ്പിച്ച രണ്ടായിരം സ്‌ക്വയര്‍ഫീറ്റോളം വിസ്തൃതിയിലുള്ള സ്വന്തം ക്ലബ്ബ് കെട്ടിടത്തിന്റെ ഉദ്ഘാടനം അഞ്ചിന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി നിര്‍വഹിക്കും. കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബ് കെട്ടിടമാണ് ഇതെന്ന് യഫാ തായലങ്ങാടി പ്രസിഡണ്ട് കെ.എം ഹാരിസ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ മാളിക, ട്രഷറര്‍ നിയാസ് സോല എന്നിവര്‍ അറിയിച്ചു. മുസ്തഫ പി.എച്ച് പ്രസിഡണ്ടും ഷാനവാസ് കൊച്ചി ജനറല്‍ സെക്രട്ടറിയും നൗഫല്‍ മാളിക ട്രഷററുമായുള്ള യഫയുടെ ദുബായ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഇത്രയും വലിയ ക്ലബ്ബ് കെട്ടിടം സ്വന്തമാക്കാന്‍ കഴിഞ്ഞത്. 1989ല്‍ സ്ഥാപിതമായ യഫാ തായലങ്ങാടി നാടിന്റെ കായിക, വിദ്യഭ്യാസ മേഖലകളുടെ ഉന്നമനത്തിന് വേണ്ടി വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ജില്ലാതലമടക്കം വിവിധ കായിക മത്സരങ്ങളില്‍ ചാമ്പ്യന്‍പട്ടം നേടുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ കലാ, കായിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

Related Articles
Next Story
Share it