തായലങ്ങാടി: നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന തായലങ്ങാടി യഫാ ചാരിറ്റി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സ്ട്രക്ച്ചര്‍ സംഭാവന ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.എം. ഹാരിസും ജനറല്‍ സെക്രട്ടറി ഗഫൂര്‍ മാളികയും ചേര്‍ന്ന് റെയില്‍വേ മാസ്റ്റര്‍ക്ക് കൈമാറി. കഴിഞ്ഞ മാസം യഫാ ചാരിറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു വീല്‍ ചെയറും നല്‍കിയിരുന്നു.
ചടങ്ങില്‍ റുബിന്‍, നഹിം, ശിഹാബ്, സലാം, റഷാദ്, അന്‍വര്‍, ഇല്ല്യസ് എന്നിവരും സംബന്ധിച്ചു.