വൈ. മുഹമ്മദ് കുഞ്ഞി ഹാജി : അനുഭവ ചരിത്രങ്ങളുടെ സൂക്ഷിപ്പുകാരന്‍
ചിലരെയൊക്കെ അടുത്തറിയുമ്പോഴും ഇടപഴകുമ്പോഴുമാണ് പുറമെ കാണുന്ന ഗൗരവത്തിനപ്പുറം അകത്ത് വിശാലമായ മനസ്സിനുടമയാണെന്നും ജീവിതാനുഭവങ്ങളിലൂടെ പല മേഖലകളില്‍ കൂടി നടന്നു നീങ്ങിയ വഴികളില്‍ ചരിത്രങ്ങളുടെ കാല്‍പാടുകള്‍ പതിപ്പിച്ചവരുമാണെന്നും തിരിച്ചറിയാന്‍ സാധിക്കുന്നത്. നീണ്ട 84 വര്‍ഷത്തെ ജീവിതത്തിനിടയില്‍ പല മേഖലകളിലും തന്റെ സാന്നിധ്യമറിയിക്കുകയും അവിടെയൊക്കെ തന്റെ മുന്നിലെത്തിയ നിരാലംബകര്‍ക്ക് ഒരു വേള അല്‍പ്പമെങ്കിലും തണല്‍ വിരിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്ത വിശാല ഹൃദയനാണ് എതിര്‍ത്തോട് മുഹ്‌യുദ്ദീന്‍ ജമാഅത്ത് പ്രസിഡണ്ടായി സേവനമനുഷ്ടിക്കുന്നതിനിടയില്‍ ഈ ലോകത്തോട് വിട പറഞ്ഞ വൈ. മുഹമ്മദ് കുഞ്ഞി […]

ചിലരെയൊക്കെ അടുത്തറിയുമ്പോഴും ഇടപഴകുമ്പോഴുമാണ് പുറമെ കാണുന്ന ഗൗരവത്തിനപ്പുറം അകത്ത് വിശാലമായ മനസ്സിനുടമയാണെന്നും ജീവിതാനുഭവങ്ങളിലൂടെ പല മേഖലകളില്‍ കൂടി നടന്നു നീങ്ങിയ വഴികളില്‍ ചരിത്രങ്ങളുടെ കാല്‍പാടുകള്‍ പതിപ്പിച്ചവരുമാണെന്നും തിരിച്ചറിയാന്‍ സാധിക്കുന്നത്.
നീണ്ട 84 വര്‍ഷത്തെ ജീവിതത്തിനിടയില്‍ പല മേഖലകളിലും തന്റെ സാന്നിധ്യമറിയിക്കുകയും അവിടെയൊക്കെ തന്റെ മുന്നിലെത്തിയ നിരാലംബകര്‍ക്ക് ഒരു വേള അല്‍പ്പമെങ്കിലും തണല്‍ വിരിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്ത വിശാല ഹൃദയനാണ് എതിര്‍ത്തോട് മുഹ്‌യുദ്ദീന്‍ ജമാഅത്ത് പ്രസിഡണ്ടായി സേവനമനുഷ്ടിക്കുന്നതിനിടയില്‍ ഈ ലോകത്തോട് വിട പറഞ്ഞ വൈ. മുഹമ്മദ് കുഞ്ഞി ഹാജി.
സമകാലീനരായ ആളുകള്‍ ജാതിമത ഭേദമന്യേ മുഹമ്മദ് കുഞ്ഞി ഹാജിയുമായി അടുപ്പം സ്ഥാപിച്ചിരുന്നു. അദ്ദേഹം പങ്കുവെച്ച അനുഭവങ്ങള്‍ അവര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നു.
എതിര്‍ത്തോട് മഹല്ല് വാസികളെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ടത് തലമുതിര്‍ന്ന, അനുഭവ സമ്പത്തുള്ള ഒരു കുടുംബ കാരണവരെയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ അള്ളാഹുവിന്റെ വിളിക്കുത്തരം നല്‍കി യാത്രയായ ആത്മാര്‍ത്ഥ സ്‌നേഹിതന്മാരും കുടുംബ ബന്ധുക്കളുമായ വൈ. മുഹമ്മദ് കുഞ്ഞി ഹാജിയും കാട്ടുകൊച്ചി അബൂബക്കര്‍ എന്നിവരുടെ വിയോഗം എതിര്‍ത്തോട് മഹല്ലിനെ സംബന്ധിച്ചിടത്തോളം കേവലം ഒരു പ്രസിഡണ്ടിന്റേയോ ട്രഷററുടെയോ മരണമല്ല.
മറിച്ച് ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെ ഭംഗിയായി നിറവേറ്റിയ നല്ല നേതാക്കന്മാരുടെ ഒരു തീരാ നഷ്ടം തന്നെയാണ്. അല്ലാഹു അവരുടെ എല്ലാ പാപങ്ങളും മാപ്പു ചെയ്ത് ഇരുവരുടേയും ഖബര്‍ പ്രകാശ പൂരിതവും പാരത്രിക ജീവിതം സന്തോഷകരവും ആക്കട്ടെ. സ്വര്‍ഗ്ഗീയ വാസികളില്‍ ഉള്‍പ്പെടുത്തുമാറാവട്ടെ...ആമീന്‍