പുതുവര്‍ഷ സമ്മാനം; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐ.എസ്.ആര്‍.ഒ. എക്‌സ്‌റേ തരംഗങ്ങളിലൂടെ തമോഗര്‍ത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാര്‍ത്ഥികളുടെ വീസാറ്റും ബഹിരാകാശത്തെത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 9.10നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ആദ്യ എക്‌സ്‌റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്.എക്‌സ്‌റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്‌ത്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം. പോളിക്‌സ്, എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്‌സ്‌പോസാറ്റില്‍ […]

ശ്രീഹരിക്കോട്ട: പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐ.എസ്.ആര്‍.ഒ. എക്‌സ്‌റേ തരംഗങ്ങളിലൂടെ തമോഗര്‍ത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാര്‍ത്ഥികളുടെ വീസാറ്റും ബഹിരാകാശത്തെത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 9.10നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ആദ്യ എക്‌സ്‌റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്.
എക്‌സ്‌റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്‌ത്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം. പോളിക്‌സ്, എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്‌സ്‌പോസാറ്റില്‍ ഉള്ളത്. ബംഗളൂരു രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോളിക്‌സ് വികസിപ്പിച്ചത്. അഞ്ച് വര്‍ഷമാണ് എക്‌സ്‌പോസാറ്റിന്റെ പ്രവര്‍ത്തന കാലാവധി. ഐ.എസ്.ആര്‍.ഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനത്തിന്റെ അറുപതാം വിക്ഷേപണം കൂടിയാണിത്. എക്‌സ്‌പോസാറ്റ് വിക്ഷേപണം കൊണ്ട് മാത്രം പി.എസ്.എല്‍.വിയുടെ ജോലി പൂര്‍ത്തിയാകില്ല. പത്ത് പരീക്ഷണണങ്ങളുമായി റോക്കറ്റിന്റെ നാലാം ഘട്ടം ബഹിരാകാശത്ത് തുടരും. തിരുവനന്തപുരത്തെ എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമനിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച വീസാറ്റ് അതിലൊന്നാണ്. തിരുവനന്തപുരം വി.എസ്.എസ്.സിയും എല്‍.പി.എസ്.സിയും ചേര്‍ന്ന് വികസിപ്പിച്ച ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റമാണ് മറ്റൊരു നിര്‍ണായക പരീക്ഷണം.

Related Articles
Next Story
Share it