നികുതി വെട്ടിപ്പ്: ഷവോമിക്കും ഓപ്പോയ്ക്കും ആദായനികുതി വകുപ്പ് 1000 കോടി രൂപ പിഴ

ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിക്കും ഓപ്പോയ്ക്കും 1000 കോടി രൂപ പിഴ ചുമത്താന്‍ ആദായനികുതി വകുപ്പ് നീക്കം. നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് നടപടി. ചെലവുകള്‍ ഊതിപ്പെരുപ്പിച്ചതിനാല്‍ നുകുതിയിനത്തില്‍ കമ്പനികള്‍ 1,400 കോടിയോളം രൂപ ലാഭമുണ്ടാക്കിയതായി കണ്ടെത്തിയതായാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞയാഴ്ച ഐ.ടി വകുപ്പ് ഇരുകമ്പനികളുടെയും രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഡിസംബര്‍ 21ന് ഡെല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, അസം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ […]

ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിക്കും ഓപ്പോയ്ക്കും 1000 കോടി രൂപ പിഴ ചുമത്താന്‍ ആദായനികുതി വകുപ്പ് നീക്കം. നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് നടപടി. ചെലവുകള്‍ ഊതിപ്പെരുപ്പിച്ചതിനാല്‍ നുകുതിയിനത്തില്‍ കമ്പനികള്‍ 1,400 കോടിയോളം രൂപ ലാഭമുണ്ടാക്കിയതായി കണ്ടെത്തിയതായാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞയാഴ്ച ഐ.ടി വകുപ്പ് ഇരുകമ്പനികളുടെയും രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഡിസംബര്‍ 21ന് ഡെല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, അസം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കമ്പനികളുടെ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്.

അനുബന്ധ സംരംഭങ്ങളുമായുള്ള ഇടപാടുകള്‍ വെളിപ്പെടുത്തുന്നതിന് 1961ലെ ആദായനികുതി നിയമപ്രകാരം നിര്‍ദേശിച്ചിട്ടുള്ള ഉത്തരവ് ഈ കമ്പനികള്‍ പാലിച്ചിട്ടില്ലെന്നും വിദേശ ഫണ്ടുകളുടെ ഉറവിടം സംശയം ജനിപ്പിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഉത്തരവാദിത്വമുള്ള ഒരു കമ്പനി എന്ന നിലയില്‍, ഞങ്ങള്‍ എല്ലാ ഇന്ത്യന്‍ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും എല്ലാ വിവരങ്ങളും അധികൃതരുമായി പങ്കുവെക്കുന്നുണ്ടെന്നുമാണ് ഷവോമിയുടെ പ്രതികരണം.

Related Articles
Next Story
Share it