എക്‌സ് മൊബൈല്‍ സ്റ്റോര്‍ മൊബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കുമായുള്ള ഹൈപ്പര്‍ മാര്‍ക്കറ്റിന് കാസര്‍കോട്ട് തുടക്കമാവുന്നു. എക്‌സ് മൊബൈല്‍ സ്റ്റോര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കാസര്‍കോട് ചന്ദ്രഗിരി റോഡിലെ തളങ്കര ട്രേഡ് സെന്ററില്‍ നവംബര്‍ അവസാനവാരം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഉടമകളായ രാജേഷ് ബാരെ, സതീഷ് മുല്ലച്ചേരി എന്നിവര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ ഏറ്റവും ഗുണമേന്മ ഉള്ള ഉല്‍പ്പന്നങ്ങള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന് ഉടമകള്‍ വ്യക്തമാക്കി. ആപ്പിള്‍ മൊബൈലുകള്‍ ക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആയി പ്രത്യേക വിഭാഗം തന്നെ ഇവിടെ തയ്യാറാകുന്നുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലോഗോ പ്രകാശനം […]

കാസര്‍കോട്: മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കുമായുള്ള ഹൈപ്പര്‍ മാര്‍ക്കറ്റിന് കാസര്‍കോട്ട് തുടക്കമാവുന്നു. എക്‌സ് മൊബൈല്‍ സ്റ്റോര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കാസര്‍കോട് ചന്ദ്രഗിരി റോഡിലെ തളങ്കര ട്രേഡ് സെന്ററില്‍ നവംബര്‍ അവസാനവാരം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഉടമകളായ രാജേഷ് ബാരെ, സതീഷ് മുല്ലച്ചേരി എന്നിവര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ ഏറ്റവും ഗുണമേന്മ ഉള്ള ഉല്‍പ്പന്നങ്ങള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന് ഉടമകള്‍ വ്യക്തമാക്കി. ആപ്പിള്‍ മൊബൈലുകള്‍ ക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആയി പ്രത്യേക വിഭാഗം തന്നെ ഇവിടെ തയ്യാറാകുന്നുണ്ട്.
ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലോഗോ പ്രകാശനം കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടലില്‍ രഞ്ജി-ഐ.പി.എല്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ നിര്‍വഹിച്ചു. എന്‍.എ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍, തളങ്കര അബ്ദുല്‍ഖാദര്‍, രാജേഷ് ബാരെ, സതീഷ് മുല്ലച്ചേരി, ഖമറുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles
Next Story
Share it