എഴുത്ത് നിസാരമല്ല; വൈദ്യം പോലെ അതും സങ്കീര്‍ണ്ണമാണ്
മാറിയ വായന കാലത്താണ് നാം എന്ത് വായിക്കണമെന്ന സ്വയം തിരഞ്ഞെടുപ്പ് നടത്തുന്നത്. എല്ലാം എല്ലാവര്‍ക്കും വായിക്കാനുള്ളതുമല്ല. വായനയുടെ ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിചാരപ്പെടുന്നത് കാസര്‍കോട്ടെ പ്രമുഖ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താര്‍ എ.എയുടെ പുസ്തകത്തിലെ വിസ്മയങ്ങളിലൂടെയും കടന്ന് പോകുമ്പോഴാണ്. പുലര്‍കാല കാഴ്ചകള്‍ എന്ന തന്റെ പുസ്തകത്തില്‍ വായനയെക്കുറിച്ച് ഡോ. സത്താര്‍ പറയുന്നതിങ്ങനെയാണ്:'വായനക്കാര്‍ ഭൂമിയില്‍ നിന്നും ഉന്മൂലനാശം സംഭവിക്കുന്ന ഒരു സ്പീഷിസ് ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ. എങ്കിലും വായനയില്‍ താല്‍പര്യമുള്ള ചിലരെങ്കിലും ബാക്കിയാവുമെന്ന് പ്രതീക്ഷിക്കാം'. അതെ, അങ്ങനെ ബാക്കിയാവുന്ന വായനക്കാര്‍ക്ക് […]
മാറിയ വായന കാലത്താണ് നാം എന്ത് വായിക്കണമെന്ന സ്വയം തിരഞ്ഞെടുപ്പ് നടത്തുന്നത്. എല്ലാം എല്ലാവര്‍ക്കും വായിക്കാനുള്ളതുമല്ല. വായനയുടെ ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിചാരപ്പെടുന്നത് കാസര്‍കോട്ടെ പ്രമുഖ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താര്‍ എ.എയുടെ പുസ്തകത്തിലെ വിസ്മയങ്ങളിലൂടെയും കടന്ന് പോകുമ്പോഴാണ്. പുലര്‍കാല കാഴ്ചകള്‍ എന്ന തന്റെ പുസ്തകത്തില്‍ വായനയെക്കുറിച്ച് ഡോ. സത്താര്‍ പറയുന്നതിങ്ങനെയാണ്:'വായനക്കാര്‍ ഭൂമിയില്‍ നിന്നും ഉന്മൂലനാശം സംഭവിക്കുന്ന ഒരു സ്പീഷിസ് ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ. എങ്കിലും വായനയില്‍ താല്‍പര്യമുള്ള ചിലരെങ്കിലും ബാക്കിയാവുമെന്ന് പ്രതീക്ഷിക്കാം'. അതെ, അങ്ങനെ ബാക്കിയാവുന്ന വായനക്കാര്‍ക്ക് […]
മാറിയ വായന കാലത്താണ് നാം എന്ത് വായിക്കണമെന്ന സ്വയം തിരഞ്ഞെടുപ്പ് നടത്തുന്നത്. എല്ലാം എല്ലാവര്‍ക്കും വായിക്കാനുള്ളതുമല്ല. വായനയുടെ ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിചാരപ്പെടുന്നത് കാസര്‍കോട്ടെ പ്രമുഖ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താര്‍ എ.എയുടെ പുസ്തകത്തിലെ വിസ്മയങ്ങളിലൂടെയും കടന്ന് പോകുമ്പോഴാണ്. പുലര്‍കാല കാഴ്ചകള്‍ എന്ന തന്റെ പുസ്തകത്തില്‍ വായനയെക്കുറിച്ച് ഡോ. സത്താര്‍ പറയുന്നതിങ്ങനെയാണ്:
'വായനക്കാര്‍ ഭൂമിയില്‍ നിന്നും ഉന്മൂലനാശം സംഭവിക്കുന്ന ഒരു സ്പീഷിസ് ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ. എങ്കിലും വായനയില്‍ താല്‍പര്യമുള്ള ചിലരെങ്കിലും ബാക്കിയാവുമെന്ന് പ്രതീക്ഷിക്കാം'. അതെ, അങ്ങനെ ബാക്കിയാവുന്ന വായനക്കാര്‍ക്ക് വേണ്ടിയുള്ളതാണ് ഡോ. അബ്ദുല്‍ സത്താറിന്റെ എഴുത്തുകള്‍ എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ബോധ്യമാകുന്നു. പുലര്‍കാല കാഴ്ചകളിലൂടെ ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍ മാത്രമല്ല അത്. ജീവിതമെന്ന യാത്രയുടെ അനുഭവങ്ങളുടെ പങ്കിടല്‍കൂടിയാണ് ഡോ. സത്താറിന്റെ പുസ്തകങ്ങള്‍. അദ്ദേഹത്തിന്റെ ആരോഗ്യരചനയിലേക്കുള്ള വാതില്‍ തുറന്നു കൊണ്ട് മലയാളത്തിന്റെ പ്രശസ്തനായ എഴുത്തുകാരന്‍ പറയുന്നത് പോലെ 'മലയാളികളായ നമുക്ക് വിചിത്രമായ ഒരു സ്വഭാവമുണ്ട്. ഡോക്ടറോളം വിവരം നമുക്കുണ്ടെന്ന തെറ്റായ മുന്‍വിധി'. ഈ മുന്‍വിധികളെ അലിയിച്ച് കളയുന്ന അക്ഷര സാന്ത്വനമാണ് ഡോ. സത്താറിന്റെ രചനകള്‍. അതില്‍ നിന്നുയരുന്ന ശ്വാസം മനുഷ്യരാശിയുടേത് തന്നെയാണ്. ഡോ. എ.എ അബ്ദുല്‍ സത്താറിന്റെ ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍, പുലര്‍കാല കാഴ്ചകള്‍, യാത്രകള്‍ അനുഭവങ്ങള്‍ എന്നീ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ ആരോഗ്യ പ്രവര്‍ത്തനത്തേയും ആധാരമാക്കി നടത്തിയ സംഭാഷണത്തില്‍ നിന്ന്:
ചോദ്യം: ഒരു രോഗി ഡോക്ടറുടെ മുറിയില്‍ കടന്ന് വരുമ്പോള്‍ തന്നെ അദൃശ്യമായ തരംഗങ്ങള്‍ ഡോക്ടര്‍ക്കും രോഗിക്കുമിടയില്‍ ഉണ്ടാകുന്നത് താങ്കള്‍ക്ക് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതികണ്ടു. ഡോക്ടര്‍-രോഗി ആത്മബന്ധത്തിന് പകരം വെക്കാന്‍ മാത്രമായ ഒരു യന്ത്ര പരിശോധനയും ഇന്നേവരെ കണ്ടെത്തിയിട്ടില്ലെന്ന് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ താങ്കളുടെ യാത്രകള്‍, അനുഭവങ്ങള്‍ എന്ന പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. ഒരു ശ്വാസരോഗ വിദഗ്ധനായ ഡോക്ടര്‍ എന്ന നിലയില്‍ താങ്കള്‍ക്ക് മറക്കാനാവാത്ത അനുഭവം ഉണ്ടായിട്ടുണ്ടോ?
ഉത്തരം: തീര്‍ച്ചയായും ഉണ്ട്. ഞാന്‍ സര്‍ക്കാര്‍ ആസ്പത്രിയിലാണ് ജോലി ചെയ്തുവരുന്നത്. സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിക്കുന്ന രോഗികളില്‍ ഭൂരിപക്ഷവും പിന്നോക്കം നില്‍ക്കുന്ന സാധുക്കള്‍ തന്നെയാണ്. എന്നെ ഒ.പിയില്‍ വന്ന് കാണിക്കുന്ന പാവപ്പെട്ട ഒരു സ്ത്രീയുണ്ടായിരുന്നു. അവര്‍ക്കൊരു മകളേ ഉള്ളൂ. ഒരു തവണ രാത്രി 12ന് അവര്‍ അത്യാസന്ന നിലയില്‍ ആസ്പത്രിയിലെത്തി. വീട്ടിലേക്ക് ആസ്പത്രിയില്‍ നിന്ന് ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഞാന്‍ ഓടിയെത്തി. അപ്പോഴേക്കും വളരെ ക്രിട്ടിക്കലായിരുന്നു രോഗി. ഒന്നൊന്നര മണിക്കൂര്‍ എല്ലാ ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളും സ്വീകരിച്ച് ഞാന്‍ അവരോടൊപ്പം നിന്നെങ്കിലും രക്ഷിക്കാനായില്ല. സ്ത്രീയുടെ മകള്‍ക്കും ഭര്‍ത്താവിനും ആഘാതമായിരുന്നു. ആസ്പത്രിയില്‍ നിന്നുണ്ടാകുന്ന പെട്ടെന്നുള്ള മരണം അംഗീകരിക്കാന്‍ രോഗികളുടെ ബന്ധുക്കള്‍ക്കാവില്ല. അത് മനുഷ്യ സഹജമാണ്. രോഗിയുടെ മകള്‍ ചെറുപ്പമാണ്. അമ്മയുടെ മരണത്തെ തുടര്‍ന്ന് ആ പെണ്‍കുട്ടി ആസ്പത്രിയില്‍ ഒരുപാട് ബഹളം വെച്ചു. അവസാനം മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോകാന്‍ ഞാന്‍ തന്നെ ആംബുലന്‍സിനെ പുറത്ത് നിന്ന് വിളിച്ചു. അന്ന് ഗവ. ഹോസ്പിറ്റലില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ടായിരുന്നില്ല. ആംബുലന്‍സ് ഡ്രൈവറോട് ഞാന്‍ പ്രത്യേകം പറയുകയും ചെയ്തു. അവര്‍ പൈസ തന്നില്ലെങ്കില്‍ ആംബുലന്‍സ് വാടക ഞാന്‍ തരാമെന്ന്. ബന്തടുക്ക ഭാഗത്തുള്ള വീട്ടിലേക്കാണ് മൃതദേഹം കൊണ്ട് പോകേണ്ടിയിരുന്നത്. പിറ്റേദിവസം ആംബുലന്‍സ് ഡ്രൈവറെ ഞാന്‍ വിളിച്ചു. പൈസ കിട്ടിയിരുന്നോ എന്നന്വേഷിക്കാന്‍. ഡ്രൈവര്‍ സങ്കടത്തോടെ പറഞ്ഞു. പൈസ വാങ്ങിക്കാന്‍ പറ്റുന്ന നിലയിലുള്ള ഒരു കുടുംബമല്ല സര്‍ അത്. നിര്‍ധനര്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെയൊരു കുടുംബത്തെ അടുത്ത കാലത്തൊന്നും അദ്ദേഹം കണ്ടിട്ടില്ല എന്നും. വീടില്ല. വീടിന് പകരം പൊളിഞ്ഞ ഒരു കൂര. അവരുടെ മൃതദേഹം കിടത്താന്‍ പോലും അതില്‍ സ്ഥലമില്ല. അയല്‍പക്കത്തെ വീടിന്റെ പൂമുഖത്താണ് മൃതദേഹം കിടത്തിയത്. ഈ കേള്‍വി എന്നെ വല്ലാതെ വേദനിപ്പിച്ചു. അതെന്നെ എന്റെ ഭിഷഗ്വര ജീവിതത്തില്‍ പലതും പഠിപ്പിച്ചു. ആ സ്ത്രീയുടെ മരണം, അവരുടെ മൃതദേഹം കിടത്താന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ പോയത്, അതെല്ലാം എന്റെ മനസ്സിനെ മതിച്ച് കൊണ്ടിരിക്കെ തന്നെ ഒരു ദിവസം എന്റെ വീട് തേടിപ്പിടിച്ച് അവരുടെ ഭര്‍ത്താവ് എത്തുന്നു. ഞാനൊരിക്കലും എന്റെ വീട്ടില്‍ ഡോക്ടര്‍ എന്ന ബോര്‍ഡ് വെക്കാറില്ല. ആ മനുഷ്യന്‍ ആരോടൊക്കെയോ ചോദിച്ച് എന്റെ വീട് തേടിപ്പിടിച്ചെത്തുകയായിരുന്നു. അയാള്‍ വന്ന് വാതിലിന് മുട്ടിയപ്പോള്‍ ഞാന്‍ കരുതി എന്തെങ്കിലും സാമ്പത്തിക സഹായത്തിനായിരിക്കുമെന്ന്. ഞാന്‍ പറഞ്ഞു: സാമ്പത്തികത്തിനാണെങ്കില്‍ നിങ്ങള്‍ ഉച്ചയ്ക്ക് വന്നാല്‍ നന്നായിരുന്നു. അന്നേരം എന്റെ കൈയ്യില്‍ പൈസയുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ക്ലീനിക്ക് കഴിഞ്ഞാല്‍ പൈസയുണ്ടാവും. അതുകൊണ്ടാണ് ആ മനുഷ്യനോട് ഞാനങ്ങനെ പറഞ്ഞത്. അന്നേരം അയാള്‍ പറഞ്ഞു: ഡോക്ടറെ ഞാന്‍ പൈസക്ക് വന്നതല്ല. ഭാര്യയുടെ മരണത്തിന് ശേഷം എനിക്ക് നിങ്ങളെ കാണാന്‍ പറ്റിയിട്ടില്ല. നിങ്ങളോട് നന്ദി പറഞ്ഞ് പോകാന്‍ വന്നതാണ്. അതും പറഞ്ഞയാള്‍ മടങ്ങി. അതിന് ശേഷം ഇന്ന് വരെ ആ മനുഷ്യനെ കണ്ടിട്ടില്ല. അതിന് മുമ്പും ഞാനാ മനുഷ്യനെ കണ്ടിട്ടില്ല. അയാളുടെ ഭാര്യയുടെ മരണ സമയത്ത് മകള്‍ ബഹളം വെക്കുമ്പോള്‍ മാത്രമാണ് ഞാനാ മനുഷ്യനെ കണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന്‍ നന്മയുടെ പ്രതീകമായിരുന്നു. ഒരു പച്ച മനുഷ്യന്‍ എന്നെ ജീവിതത്തിന്റെ മറ്റൊരു പാഠം പഠിപ്പിക്കുകയായിരുന്നു.
ചോദ്യം: നമുക്ക് പുസ്തകത്തിലേക്ക് തിരിച്ച് പോകാം. എങ്ങനെയാണ് എഴുത്തിലേക്കുള്ള രംഗപ്രവേശം? എന്തൊക്കെയാണ് എഴുത്ത് രീതികള്‍?
ഉത്തരം: എഴുത്ത് എനിക്ക് ലാളിത്യത്തിന്റേത് കൂടിയാണ്. ഏറ്റവും ലളിതമായ ഭാഷയില്‍ മനുഷ്യന് മനസ്സിലാകുന്ന രീതിയിലെഴുതുകയാണ് എന്റെ രീതി. സ്‌കൂള്‍ കുട്ടി മുതല്‍ മുതിര്‍ന്ന പൗരന് വരെ ഒരേ രീതിയില്‍ വായിച്ചെടുക്കാനാവുന്ന സംഗതിയായിരിക്കണമെന്ന നിര്‍ബന്ധം മാത്രം. ഞാനെന്റെ മൂന്ന് പുസ്തകങ്ങളും എഴുതിയത് അങ്ങനെ തന്നെയാണ്. എഴുത്തിലേക്ക് എന്നെ നയിച്ചത് എന്റെ വായനയാണ്. ഞാന്‍ നന്നായി വായിക്കുന്ന ഒരാളായിരുന്നു. ഈ അടുത്തകാലത്ത് ഡോക്ടറെന്ന നിലയില്‍ തിരക്ക് കൂടിയപ്പോഴാണ് വായന അല്‍പമൊന്ന് പിറകോട്ട് പോയത്. ഞാന്‍ കുറച്ച് കാലം വിദേശത്തായിരുന്നു. അക്കാലത്ത് എയര്‍പോര്‍ട്ടില്‍ ഞാന്‍ രണ്ട് ബാഗുകളില്‍ നിറയെ പുസ്തകങ്ങളുമായാണെത്തിയത്. അതിനെനിക്ക് 2500 രൂപ കസ്റ്റംസ് ഡ്യൂട്ടിപോലുമിട്ടിരുന്നു. ബാഗ് തുറന്ന് നോക്കി പുസ്തകമാണെന്ന ബോധ്യപ്പെട്ടിട്ടും കസ്റ്റംസ് തിരുവയില്‍ നിന്നൊഴിവാക്കിയില്ല. ഞാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു ഇത് വായിക്കാനുള്ള പുസ്തകം മാത്രമാണ്. തിരുവയില്‍ നിന്നൊഴിവാക്കി തരണം. അവര്‍ ഒരു ദയയും പുസ്തകത്തോട് കാണിച്ചില്ല. 15 കൊല്ലം മുമ്പത്തെ കഥയാണ്. ഇന്റര്‍നെറ്റും ഇ-വായനയും സാധ്യമാകുന്നതിന് മുമ്പ്. മാതൃഭൂമി വാരാന്തപതിപ്പില്‍ ആരോഗ്യ ലേഖനങ്ങളെഴുതിയാണ് തുടക്കം. ഇതിന് റഹ്മാന്‍ തായലങ്ങാടിയും അഷ്‌റഫലി ചേരങ്കൈയും പ്രചോദനമായി. വായിച്ച് വായിച്ചാണ് ഞാനൊരു തീരുമാനത്തിലെത്തിയത്. എന്തുകൊണ്ട് എനിക്കെഴുതിക്കൂടാ എന്ന്. അങ്ങനെയാണ് ഞാന്‍ എഴുത്താരംഭിച്ചത്.
ചോദ്യം: ജീവിതത്തിലുണ്ടായ ദുരന്തങ്ങളെ താങ്കള്‍ തൊടാന്‍ വിസമ്മതിക്കുന്നതായി തോന്നുന്നു. യാത്രകള്‍ അനുഭവങ്ങള്‍ എന്ന പുസ്തകത്തിന്റെ ഏറ്റവും അവസാനത്തെ അധ്യായത്തില്‍ കൂടൊഴിഞ്ഞ കിളി എന്ന ചെറുകുറിപ്പില്‍ ഭാര്യയുടെയും മകന്റേയും അകാല വേര്‍പാടിനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ആ സങ്കടം വായനക്കാരനും അനുഭവിക്കുന്നുണ്ട്. ഭാര്യയുടെയും മകന്റേയും വേര്‍പാടിനെ താങ്കള്‍ എങ്ങനെയാണ് അതിജീവിച്ചത്?
ഉത്തരം: എന്റെ ദൈവ വിശ്വാസമാണ് എനിക്കതിന് കരുത്ത് നല്‍കിയത്. കാരണം നമ്മളെ ജീവിക്കാന്‍ അനുവദിക്കുന്നത് ദൈവമാണ്. ഞാന്‍ പൂര്‍ണമായും ദൈവ വിശ്വാസിയാണ്. ദൈവമാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത്. ജീവിത വഴിയൊരുക്കുന്നത് ദൈവം തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളോരോരുത്തര്‍ക്കും ദൈവമൊരു വഴി നിശ്ചയിച്ചിട്ടുണ്ട്. ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ ഏതൊരു മനുഷ്യനുമാവില്ലെന്നാണ് എന്റെ വിശ്വാസം. എന്റെ സങ്കടത്തിന് പകരം ദൈവം എനിക്ക് മറ്റെന്തെങ്കിലും തരും. ഈ ജീവിതം അതിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ്.
ചോദ്യം: ആരോഗ്യരംഗത്തും സാഹിത്യ രംഗത്തും കാസര്‍കോട് പിന്നോക്കമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ഗതിയുണ്ടായത്.
ഉത്തരം: എന്നോട് പലരും ചോദിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് കാസര്‍കോട് തന്നെ ഒതുങ്ങുന്നതെന്ന്. എനിക്ക് നാട്ടിലും നാട്ടുകാര്‍ക്കിടയിലും നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അതില്‍ ഞാന്‍ അങ്ങേയറ്റം സംതൃപ്തനുമാണ്. ഞാന്‍ വിദേശത്ത് നിന്ന് ഡോക്ടര്‍ ജോലി ഒഴിവാക്കി നാട്ടിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരുന്നത് തന്നെ സാധാരണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പിന്നെ കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ. അതിനൊരു കാരണം എന്റെ അഭിപ്രായത്തില്‍ സാക്ഷരതയില്ലായ്മയും വിദ്യാഭ്യാസപരമായ വൈമുഖ്യവുമാണ്. എന്നാല്‍ ഇന്നതിന് മാറ്റം വന്നു. മംഗലാപുരം എന്ന മഹാനഗരം കാസര്‍കോടിനെ വിഴുങ്ങിയതും കാസര്‍കോടിന്റെ അവികസനത്തിന് പ്രധാന കാരണമാണ്.
ഒരു കുടകീഴില്‍ എല്ലാം കിട്ടുന്ന മംഗളൂരു സിറ്റി കാസര്‍കോടിന് തൊട്ടടുത്ത് കിടക്കുമ്പോള്‍ ഈ ജില്ല പല രംഗത്തും പിന്നോക്കം തള്ളപ്പെടുന്നത് സ്വാഭാവികമാണ്. മംഗളൂരു ഇന്നൊരു മെഡിക്കല്‍ സിറ്റിയാണ്. അതിനെ മറികടക്കാന്‍ നമ്മുടെ ഈ കൊച്ചു ജില്ലയ്ക്ക് വേണ്ടത്ര കെല്‍പ്പ് ഇപ്പോഴില്ല എന്നതാണ് എന്റെ നിരീക്ഷണം.
ചോദ്യം: സാഹിത്യത്തിന്റെ സ്വതന്ത്ര രചനാ മേഖലയിലേക്ക് വരാന്‍ താങ്കള്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ?
ഉത്തരം: പലരും എന്നോട് ചോദിക്കുന്നതാണിത്. എന്റെ മനസ്സില്‍ ഒരു നോവലുണ്ട്. അതിന്റെ പ്ലോട്ട് കുറെയായി ഞാന്‍ കൊണ്ട് നടക്കുന്നു. ജോലി തിരക്കിനിടയില്‍ അതിന്റെ പണിപ്പുരയിലേക്ക് കയറാന്‍ എനിക്കാവുന്നില്ല. ഫിക്ഷന്‍ എഴുത്ത് ഈസി റൈറ്റിംങ് അല്ല. അത് ബുദ്ധിമുട്ടുള്ള രചനയാണ്. സര്‍ഗാത്മക രചന തമാശ കളിയല്ല. അതെത്ര മോശമാണെങ്കില്‍ കൂടി. ഒരു വര്‍ഷമായി ഞാനെഴുതാന്‍ ഒരുമ്പെടുന്നു. എന്നാല്‍ എനിക്കതിനാവുന്നില്ല. അതൊരു ആഗ്രഹമായി ഇപ്പോള്‍ കൊണ്ടുനടക്കുന്നു.
ചോദ്യം: ആരോഗ്യ രംഗത്ത് ഇന്ന് എഴുത്തില്‍ ഒരുപാട് പേരുണ്ട്. താങ്കളുടെ നിരീക്ഷണം എങ്ങനെയാണ്?
ഉത്തരം: ഞാന്‍ രോഗികളുടെ രോഗം മാത്രം പരിശോധിക്കുന്ന ഡോക്ടറല്ല. അവരുടെ കഥകൂടി കേള്‍ക്കുന്ന ആളാണ്. അവരുമായി സൗഹൃദം പങ്കിടുന്ന ആളാണ്. ഓരോ രോഗിയും ഓരോ കഥക്കൂട്ടാണ്. അതൊന്നും പുറത്ത് പറയുന്നത് ശരിയല്ല. ചില ചിന്തകള്‍ എഴുത്തായി രൂപപ്പെടുന്നുവെന്ന് മാത്രം. വായനയാണ് എന്നെ ഡോക്ടര്‍ പോലുമാക്കിയത്. മനുഷ്യരെ സഹായിക്കുക എന്നതാണ് ലക്ഷ്യം. എന്റെ പിതാവിന്റെ ആഗ്രഹം കൂടിയായിരുന്നു ഇത്. എന്നിരുന്നാലും ഞാന്‍ വിശ്വസിക്കുന്നത് ദൈവ നിശ്ചയമാണിതെന്നാണ്. എല്ലാം ദൈവ നിശ്ചയം തന്നെ.
-മധൂര്‍ ഷെരീഫ്