പി. വത്സല അന്തരിച്ചു; സംസ്‌കാരം നാളെ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. സംസ്‌കാരം വിദേശത്തുള്ള മകന്‍ എത്തിയ ശേഷം നാളെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും എഴുത്തച്ഛന്‍ പുരസ്‌കാരവും മുട്ടത്തു വര്‍ക്കി അവാര്‍ഡും സി.വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡും അടക്കം നിരവധി സാഹിത്യ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. പി. വത്സല സാഹിത്യ അക്കാദമിയുടെ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്.നെല്ല്, […]

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. സംസ്‌കാരം വിദേശത്തുള്ള മകന്‍ എത്തിയ ശേഷം നാളെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും എഴുത്തച്ഛന്‍ പുരസ്‌കാരവും മുട്ടത്തു വര്‍ക്കി അവാര്‍ഡും സി.വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡും അടക്കം നിരവധി സാഹിത്യ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. പി. വത്സല സാഹിത്യ അക്കാദമിയുടെ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്.
നെല്ല്, എന്റെ പ്രിയപ്പെട്ട കഥകള്‍, ഗൗതമന്‍, മരച്ചോട്ടിലെ വെയില്‍ ചീളുകള്‍ തുടങ്ങിയവ വത്സലയുടെ പ്രശസ്തമായ കൃതികളാണ്. നെല്ല് ആണ് ആദ്യ നോവല്‍. ഈ കഥ പിന്നീട് എസ്.എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി.
കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജ് പ്രധാന അധ്യാപികയായിരുന്നു. 1993ലാണ് വിരമിച്ചത്. പിന്നീട് സാഹിത്യ ലോകത്ത് കൂടുതല്‍ സജീവമായ വത്സല കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷ എന്ന നിലയിലും മികവ് തെളിയിച്ചു.
ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമായി മലയാള സാഹിത്യ ലോകത്തെ വത്സല സമ്പന്നമാക്കി.

Related Articles
Next Story
Share it