എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള അന്തരിച്ചു
ചെര്‍ക്കള: നോവലിസ്റ്റും ചെറുകഥാകൃത്തുമായ നാലാംമൈല്‍ റഹ്‌മത്ത് നഗറിലെ ഇബ്രാഹിം ചെര്‍ക്കള (61) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ഇന്നലെ മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു മരണം. സുഹൃത്തുക്കളുമൊത്ത് പത്തുദിവസത്തെ ഉത്തരേന്ത്യന്‍ യാത്ര കഴിഞ്ഞ് ബുധനാഴ്ച നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. നാട്ടില്‍ എത്തുമ്പോള്‍ തന്നെ പനി ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ന്യൂമോണിയ ബാധിച്ചതായി അറിഞ്ഞത്. ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ബോധരഹിതനാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. കാസര്‍കോട് സാഹിത്യവേദി പ്രവര്‍ത്തക സമിതി അംഗവും സംസ്‌കൃതി കാസര്‍കോട് പ്രസിഡണ്ടും തനിമ കലാസാഹിത്യവേദി സാഹിത്യ വിഭാഗം […]

ചെര്‍ക്കള: നോവലിസ്റ്റും ചെറുകഥാകൃത്തുമായ നാലാംമൈല്‍ റഹ്‌മത്ത് നഗറിലെ ഇബ്രാഹിം ചെര്‍ക്കള (61) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ഇന്നലെ മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു മരണം. സുഹൃത്തുക്കളുമൊത്ത് പത്തുദിവസത്തെ ഉത്തരേന്ത്യന്‍ യാത്ര കഴിഞ്ഞ് ബുധനാഴ്ച നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. നാട്ടില്‍ എത്തുമ്പോള്‍ തന്നെ പനി ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ന്യൂമോണിയ ബാധിച്ചതായി അറിഞ്ഞത്. ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ബോധരഹിതനാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
കാസര്‍കോട് സാഹിത്യവേദി പ്രവര്‍ത്തക സമിതി അംഗവും സംസ്‌കൃതി കാസര്‍കോട് പ്രസിഡണ്ടും തനിമ കലാസാഹിത്യവേദി സാഹിത്യ വിഭാഗം കണ്‍വീനറുമായിരുന്നു.
നോവലുകളും ചെറുകഥകളുമായി 20ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഉത്തരദേശത്തിലടക്കം ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. കാസര്‍കോടിന്റെ അറിയപ്പെടാത്ത ചരിത്രങ്ങളെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. ശാന്തിതീരം അകലെ, സിദ്ധപുരിയിലെ ആള്‍ ദൈവങ്ങള്‍, ഈ ജന്മം ഇങ്ങനെയൊക്കെ, റിയാലിറ്റിഷോ, കാല്‍പ്പാടുകള്‍ പതിഞ്ഞ നാട്ടുവഴികള്‍, സ്വപ്‌ന സംഗമം, മണലാരണ്യത്തിലെ നെടുവീര്‍പ്പുകള്‍, എണ്ണപ്പാടത്തെ ഓര്‍മ്മകാറ്റുകള്‍, മരീചികകള്‍ കയ്യെത്തുമ്പോള്‍, ഇശലുകള്‍ ഉണരുന്ന സംഗമഭൂമി, മനുഷ്യവിലാപങ്ങള്‍, പ്രവാസം-കാലം ഓര്‍മ്മ, കീറിക്കളയാത്ത ചില കുറിമാനങ്ങള്‍, വിഷച്ചുഴിയിലെ സ്വര്‍ണ്ണമീനുകള്‍, ഒരു പ്രവാസിയും ഓര്‍മ്മ മരങ്ങളും തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചു. ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇബ്രാഹിം ചെര്‍ക്കളയുടെ പുസ്തകം പ്രകാശിതമായിട്ടുണ്ട്. 24 വര്‍ഷം ഷാര്‍ജയിലടക്കം പ്രവാസിയായിരുന്നു. ശാന്തിതീരം അകലെ എന്ന നോവലിന് 2012ല്‍ ദുബായ് പ്രവാസി ബുക്ക് ട്രസ്റ്റ് പുരസ്‌കാരം ലഭിച്ചു. 2013ല്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച ജില്ലാതല കഥാമത്സരത്തിലും സമ്മാനം നേടി. 2016ല്‍ തുളുനാട് നോവല്‍ അവാര്‍ഡ് ലഭിച്ചു.
പരേതനായ ബി.കെ അബ്ദുല്ല ഹാജിയുടേയും ആസ്യുമ്മയുടേയും മകനാണ്. പള്ളിക്കര സ്വദേശിനി റംലയാണ് ഭാര്യ. മക്കള്‍: അല്‍ത്താഫ് (ദുബായ്), അബ്ദുല്‍ലത്തീഫ്. സഹോദങ്ങള്‍: മുഹമ്മദ്, ഖദീജ, മൊയ്തീന്‍ കുഞ്ഞി, ആമു (റേഷന്‍ കട), ആയിഷ, അബ്ദുല്‍ഗഫൂര്‍ (ജനറല്‍ സെക്രട്ടറി റഹ്‌മത്ത് നഗര്‍ ജുമുഅത്ത് പള്ളി), മൈമൂന, പരേതനായ അബ്ദുല്‍ഖാദര്‍. മയ്യത്ത് റഹ്‌മത്ത് നഗര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഇന്നുച്ചയോടെ ഖബറടക്കി.