എഴുത്തുകാരന്‍ ചന്ദ്രന്‍ പൊള്ളപ്പൊയില്‍ അന്തരിച്ചു

ചെറുവത്തൂര്‍: കഥാകൃത്തും റേഡിയോ നാടക രചയിതാവുമായ ചന്ദ്രന്‍ പൊള്ളപ്പൊയില്‍(55)അന്തരിച്ചു. കൊടക്കാട് പൊള്ളപ്പൊയില്‍ സ്വദേശിയാണ്.വൃക്ക രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. നിരവധി ടെലിഫിലിമുകളിലും സിനിമകളിലും ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. കണ്ണൂര്‍ ആകാശവാണിക്ക് വേണ്ടി നിരവധി നാടകങ്ങള്‍ രചിച്ചിരുന്നു. മങ്കത്തില്‍ തമ്പായി ആണ് മാതാവ്. ഭാര്യ: ലളിത (പുതുക്കൈ). മകള്‍: അര്‍ച്ചന. സഹോദരന്‍: നാരായണന്‍ മങ്കത്തില്‍.

ചെറുവത്തൂര്‍: കഥാകൃത്തും റേഡിയോ നാടക രചയിതാവുമായ ചന്ദ്രന്‍ പൊള്ളപ്പൊയില്‍(55)അന്തരിച്ചു. കൊടക്കാട് പൊള്ളപ്പൊയില്‍ സ്വദേശിയാണ്.
വൃക്ക രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. നിരവധി ടെലിഫിലിമുകളിലും സിനിമകളിലും ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. കണ്ണൂര്‍ ആകാശവാണിക്ക് വേണ്ടി നിരവധി നാടകങ്ങള്‍ രചിച്ചിരുന്നു. മങ്കത്തില്‍ തമ്പായി ആണ് മാതാവ്. ഭാര്യ: ലളിത (പുതുക്കൈ). മകള്‍: അര്‍ച്ചന. സഹോദരന്‍: നാരായണന്‍ മങ്കത്തില്‍.

Related Articles
Next Story
Share it