എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു

ഉദിനൂര്‍: സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖനും പടന്ന എം.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലുമായ ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ വാസു ചോറോട് മാസ്റ്റര്‍ (80) അന്തരിച്ചു. വടകര ചോറോട് സ്വദേശിയാണ്. സി.പി.എം കോരംകുളം ബ്രാഞ്ച് അംഗവുമായിരുന്നു. കേരള സംഗീത നാടക അക്കാദമി മെമ്പര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡണ്ട്, ജില്ലാ കൗണ്‍സില്‍ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കേരള […]

ഉദിനൂര്‍: സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖനും പടന്ന എം.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലുമായ ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ വാസു ചോറോട് മാസ്റ്റര്‍ (80) അന്തരിച്ചു. വടകര ചോറോട് സ്വദേശിയാണ്. സി.പി.എം കോരംകുളം ബ്രാഞ്ച് അംഗവുമായിരുന്നു. കേരള സംഗീത നാടക അക്കാദമി മെമ്പര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡണ്ട്, ജില്ലാ കൗണ്‍സില്‍ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരത്തിനര്‍ഹമായ മെഫിസ്റ്റോ ഫിലസ് നാടകത്തിന്റെ രചയിതാവാണ്. നാടകരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട റീസറക്ഷന്‍ നാടകത്തിന്റെ രചയിതാവ് കൂടിയാണ്. മൃതദേഹം 11 മണിയോടെ കോട്ടച്ചാല്‍ ഇ.എം.എസ് വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം ഉച്ചയോടെ ഉദിനൂര്‍ വാതക ശ്മശാനത്തില്‍.
ഭാര്യ: പി. ചന്ദ്രമതി (റിട്ട. അധ്യാപിക. ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി സ്‌കൂള്‍). മക്കള്‍: ഡോ: സുരഭീ ചന്ദ്ര (മെഡിക്കല്‍ ഓഫീസര്‍, ഔഷധി, പിലാത്തറ), സുര്‍ജിത്ത് ബസു (ടീച്ചര്‍, കോളേജ് ഓഫ് കൊമേഴ്‌സ് കണ്ണൂര്‍). മരുമക്കള്‍: കെ. രതീഷ് (ചെറുതാഴം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), കെ. അശ്വതി (പരിയാരം). സഹോദരങ്ങള്‍: പി.കെ.കൃഷ്ണന്‍ (റിട്ട കോടതി ജീവനക്കാരന്‍, വടകര), കുമാരന്‍ (ബേക്കറി ഉടമ, വടകര), പി.കെ. കൗസല്യ (ചെന്നൈ).

Related Articles
Next Story
Share it