കേന്ദ്രം അയയുന്നു; ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ടും ബി.ജെ.പി എം.പിയുമായി ബ്രിജ് ഭൂഷന്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് വിഷയം പരിഹരിക്കാന്‍ തിരക്കിട്ട് നീക്കം നടത്തുകയാണ് കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷാ താരങ്ങളുമായി ചര്‍ച്ച തുടരും. കായിക മന്ത്രി അനുരാഗ് താക്കൂര്‍ വിഷയത്തില്‍ വീണ്ടും ഇടപെടും. താരങ്ങളുടെ […]

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ടും ബി.ജെ.പി എം.പിയുമായി ബ്രിജ് ഭൂഷന്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് വിഷയം പരിഹരിക്കാന്‍ തിരക്കിട്ട് നീക്കം നടത്തുകയാണ് കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷാ താരങ്ങളുമായി ചര്‍ച്ച തുടരും. കായിക മന്ത്രി അനുരാഗ് താക്കൂര്‍ വിഷയത്തില്‍ വീണ്ടും ഇടപെടും. താരങ്ങളുടെ സമരം പാര്‍ട്ടിക്ക് ക്ഷീണമായി എന്ന വിലയിരുത്തലിലാണ് ബി.ജെ.പി. വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റി എന്നും നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ അടക്കം സമരം ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ നീക്കം. 21നാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.
കഴിഞ്ഞ ജനുവരി 18 മുതലാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളാണ് താരങ്ങള്‍ ഉയര്‍ത്തുന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
ലൈംഗിക പീഡന കേസില്‍ ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകിയതോടെ താരങ്ങള്‍ ജന്തര്‍ മന്തറില്‍ ഇറങ്ങി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങളാണ് പ്രതിഷേധത്തിന്റെ മുന്‍നിരയില്‍.