ഇന്ത്യയുടെ ഭൂപടം ഒപ്പനത്താളത്തില്‍ തീര്‍ത്ത അപ്‌സര സ്‌കൂളിന് ലോക റെക്കോര്‍ഡ്

കാസര്‍കോട്: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അപ്‌സര സ്‌കൂളില്‍ സംഘടിപ്പിച്ച 'ഇന്ത്യയുടെ ഭൂപടം ഒപ്പനത്താളത്തില്‍' എന്ന വിദ്യാര്‍ത്ഥികളുടെ മെഗാ ഒപ്പനയ്ക്ക് യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ്. ഒപ്പനയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഗിന്നസ് റെക്കോര്‍ഡ് ജേതാവും യു.ആര്‍. എഫ് ചീഫ് എഡിറ്ററുമായ സുനില്‍ ജോസഫ് കൊല്‍ക്കത്ത കുട്ടികളെ അനുമോദിച്ച് സംസാരിച്ചു. പ്രിന്‍സിപ്പള്‍ ഡോ. അന്‍വറലി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എം.എ ഹാരിസ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ […]

കാസര്‍കോട്: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അപ്‌സര സ്‌കൂളില്‍ സംഘടിപ്പിച്ച 'ഇന്ത്യയുടെ ഭൂപടം ഒപ്പനത്താളത്തില്‍' എന്ന വിദ്യാര്‍ത്ഥികളുടെ മെഗാ ഒപ്പനയ്ക്ക് യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ്. ഒപ്പനയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഗിന്നസ് റെക്കോര്‍ഡ് ജേതാവും യു.ആര്‍. എഫ് ചീഫ് എഡിറ്ററുമായ സുനില്‍ ജോസഫ് കൊല്‍ക്കത്ത കുട്ടികളെ അനുമോദിച്ച് സംസാരിച്ചു. പ്രിന്‍സിപ്പള്‍ ഡോ. അന്‍വറലി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എം.എ ഹാരിസ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അബ്ദുല്ല എം. ഹനീഫ് ഹാജി, മാനേജര്‍ അബ്ദുല്ല അഹമ്മദ്, ജുനൈദ് മൊട്ടമ്മല്‍, കൊറിയോഗ്രാഫര്‍ അഡ്മിനിസ്‌ട്രേറ്റര്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഡെപ്യൂട്ടി പ്രൈമിനിസ്റ്റര്‍ നഫീസത്ത് മിസ്സിരിയ നന്ദി പറഞ്ഞു.

Related Articles
Next Story
Share it