ലോക ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പ്: സായന്ത് കാസര്‍കോട് ജില്ലയില്‍ ടോപ്പര്‍

കാസര്‍കോട്: ലോക ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ചു ലോകത്തെ 150 സ്ഥലങ്ങളില്‍ ഒരേ സമയത്ത് നടന്ന മത്സരം കാസര്‍കോട് ഗവ കോളേജിലും നടന്നു. റിട്ട. കോളിജിയേറ്റ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. വേള്‍ഡ് ക്വിസ് ചാമ്പ്യന്‍ഷിപ് ജില്ലാ പ്രോക്ടര്‍ നിസാര്‍ പെറുവാഡ് സ്വാഗതവും ലത്തീഫ് ചെമ്മനാട് നന്ദിയും പറഞ്ഞു. ഓപ്പണ്‍ ടു ഓള്‍ ആയിരുന്ന മത്സരത്തില്‍ ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സായന്ത് കെ കാസര്‍കോട് ജില്ലയില്‍ ടോപ്പര്‍ ആയി. സ്‌കൂള്‍ തല ചാമ്പ്യന്‍ […]

കാസര്‍കോട്: ലോക ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ചു ലോകത്തെ 150 സ്ഥലങ്ങളില്‍ ഒരേ സമയത്ത് നടന്ന മത്സരം കാസര്‍കോട് ഗവ കോളേജിലും നടന്നു. റിട്ട. കോളിജിയേറ്റ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. വേള്‍ഡ് ക്വിസ് ചാമ്പ്യന്‍ഷിപ് ജില്ലാ പ്രോക്ടര്‍ നിസാര്‍ പെറുവാഡ് സ്വാഗതവും ലത്തീഫ് ചെമ്മനാട് നന്ദിയും പറഞ്ഞു. ഓപ്പണ്‍ ടു ഓള്‍ ആയിരുന്ന മത്സരത്തില്‍ ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സായന്ത് കെ കാസര്‍കോട് ജില്ലയില്‍ ടോപ്പര്‍ ആയി. സ്‌കൂള്‍ തല ചാമ്പ്യന്‍ ആയി ആദില്‍ അഹ്‌മദും കോളേജ് തലത്തില്‍ മൊഹമ്മദ് മിസ്ഹബ്, ഓപ്പണ്‍ കാറ്റഗറിയില്‍ മുഹമ്മദ് ഹിഷാം ബാളിയൂര്‍, വനിതാ വിഭാഗത്തില്‍ ഫാത്തിമത്ത് സഫ്‌വാന എന്നിവരും ജില്ലയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. ലോക റാങ്കിങ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങുമെന്ന് കാസര്‍കോട് ചാപ്റ്റര്‍ പ്രോക്ടര്‍ നിസാര്‍ പെറുവാഡ് അറിയിച്ചു.

Related Articles
Next Story
Share it