ലോക പക്ഷാഘാത ദിനം ആചരിച്ചു

കാസര്‍കോട്: ലോക പക്ഷാഘാത ദിനം ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.വി.രാംദാസ് ഉദ്ഘാടനം ചെയ്തു. പക്ഷാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ, ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യം ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.റിജിത് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.വി.സുരേശന്‍, കനിവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി രതീഷ് നെല്ലിക്കാട്ട്, കാസര്‍കോട് ഇനീഷ്യേറ്റീവ് […]

കാസര്‍കോട്: ലോക പക്ഷാഘാത ദിനം ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.വി.രാംദാസ് ഉദ്ഘാടനം ചെയ്തു. പക്ഷാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ, ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യം ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.റിജിത് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.വി.സുരേശന്‍, കനിവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി രതീഷ് നെല്ലിക്കാട്ട്, കാസര്‍കോട് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി ബി.അജയ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഷിജി ശേഖര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ബോധവത്ക്കരണ സെമിനാറില്‍ ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.വി.സുരേശന്‍, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രസാദ് തോമസ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലയിലെ വിവിധ പാലിയേറ്റീവ് കെയര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.
സ്‌ട്രോക്കിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും സ്‌ട്രോക്കിന്റെ അപകട സാധ്യതകളെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനും വേണ്ടിയാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 29ന് ലോക പക്ഷാഘാതദിനമായി ആചരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ ആണ് ഒരു വ്യക്തിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇന്നത്തെ ജീവിതശൈലിയും ജനിതക മാറ്റവുമെല്ലാം ലോകത്തെ സ്‌ട്രോക്ക് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ പക്ഷാഘാതവുമായി ബന്ധപ്പെട്ട് വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു.

Related Articles
Next Story
Share it