കാസര്‍കോട്: നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹൈസ്കൂള്‍ 1994 ബാച്ച് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ക്യാഷ് പ്രൈസ് സമ്മാനിച്ചു. ഒന്നാം സ്ഥാനം നേടിയ റംല മഹ്മൂദ്, ഫസ്റ്റ് റണ്ണറപ്പ് സീമാ കെ. നായര്‍, സെക്കന്റ് റണ്ണറപ്പ് അസീം അസ്ലം, ഐക്യൂ മത്സര വിജയി നസീമാ ബാനു എന്നിവര്‍ സമ്മാനം ഏറ്റുവാങ്ങി. അസ്ലം കൊച്ചി അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി, മുജീബ് അഹ്മദ്, ഐ.ടി ഓഫീസര്‍ വാരിജാക്ഷന്‍, കെ. ഉസ്മാന് മൗലവി, ഷെരീഫ് ഡെല്‍മ, റംല മഹ്മൂദ്, വിജയകിരണ്‍ സംസാരിച്ചു. സീമാ കെ. നായര്‍ നന്ദി പറഞ്ഞു.