പരവനടുക്കം: ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തിന് ആവേശോജ്ജ്വല തുടക്കം. സ്‌കൂള്‍ ഒരുക്കിയ ‘അടിക്കാം ആയിരം ഗോള്‍’ പരിപാടിയുടെ ഭാഗമായി നടന്ന ഷൂട്ടൗട്ട് പരിപാടിയില്‍ ആയിരങ്ങള്‍ ഗോള്‍ അടിച്ചു. ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം സ്ഥാപനത്തിലെ അധ്യാപകരും അനധ്യാപകരും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പരിപാടിയില്‍ ഭാഗവാക്കായി. ഷൂട്ടൗട്ടിലൂടെ ഗോളടിച്ച് പി.ടി.എ പ്രസിഡണ്ട് ഖലീലുള്ള സി.എം.എസ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഉദയകുമാര്‍ പെരിയ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ ഫോട്ടോ അനാവരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി റമീസ മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ കരീം ചട്ടഞ്ചാല്‍, സഫ്‌വാന്‍ ഉളിയില്‍, തന്‍സീഹ് റഹ്മാന്‍ കോട്ടിക്കുളം നേതൃത്വം നല്‍കി.