ലോക എയ്ഡ്സ് ദിനം: ബോധവത്കരണ റാലിയും ദീപം തെളിക്കലും സംഘടിപ്പിച്ചു
കാസര്‍കോട്: ലോക എയ്ഡ്സ് ദിനചാരണത്തിന്റെ ഭാഗമായി കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ഐഎംഎ കാസര്‍കോട്, ഐഎപി കാസര്‍കോട്, ജനറല്‍ ആശുപത്രി കാസര്‍കോട്, എആര്‍ടി സെന്റ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജനറല്‍ ആസ്പത്രി പരിസരത്തു വെച്ചു ബോധവത്കരണ റാലിയും ദീപം തെളിക്കലും സംഘടിപ്പിച്ചു. ബോധവത്കരണ റാലി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ജനറല്‍ ആസ്പത്രി സൂപ്രണ്ട് രാജാറാം കെ.കെ, എയ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. മുരളീധരനല്ലൂരായ, എ.ആര്‍.ടി. […]
കാസര്‍കോട്: ലോക എയ്ഡ്സ് ദിനചാരണത്തിന്റെ ഭാഗമായി കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ഐഎംഎ കാസര്‍കോട്, ഐഎപി കാസര്‍കോട്, ജനറല്‍ ആശുപത്രി കാസര്‍കോട്, എആര്‍ടി സെന്റ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജനറല്‍ ആസ്പത്രി പരിസരത്തു വെച്ചു ബോധവത്കരണ റാലിയും ദീപം തെളിക്കലും സംഘടിപ്പിച്ചു. ബോധവത്കരണ റാലി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ജനറല്‍ ആസ്പത്രി സൂപ്രണ്ട് രാജാറാം കെ.കെ, എയ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. മുരളീധരനല്ലൂരായ, എ.ആര്‍.ടി. […]
കാസര്‍കോട്: ലോക എയ്ഡ്സ് ദിനചാരണത്തിന്റെ ഭാഗമായി കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ഐഎംഎ കാസര്‍കോട്, ഐഎപി കാസര്‍കോട്, ജനറല്‍ ആശുപത്രി കാസര്‍കോട്, എആര്‍ടി സെന്റ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജനറല്‍ ആസ്പത്രി പരിസരത്തു വെച്ചു ബോധവത്കരണ റാലിയും ദീപം തെളിക്കലും സംഘടിപ്പിച്ചു. ബോധവത്കരണ റാലി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ജനറല്‍ ആസ്പത്രി സൂപ്രണ്ട് രാജാറാം കെ.കെ, എയ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. മുരളീധരനല്ലൂരായ, എ.ആര്‍.ടി. നോഡല്‍ ഓഫീസര്‍ ഡോ. ജനാര്‍ദന നായ്ക്ക്, ഡോ. നാരായണ നായ്ക്ക്, ഡോ. നാരായണ പ്രദീപ്, ഡോ. മുബീന, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയാ ഓഫീസര്‍ സയന എസ്, നഴ്‌സിംഗ് സ്‌കൂള്‍ അധ്യാപകര്‍, ടി. ബി.എച്ച് ഐ.വി. കോഡിനേറ്റര്‍ രതീഷ് വി എന്നിവര്‍ സംബന്ധിച്ചു. ഗവ. ജെ.പി.എച്ച്.എന്‍ സ്‌കൂള്‍ കാസര്‍കോട്, മാലിക് ദീനാര്‍ നഴ്‌സിംഗ് സ്‌കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും റാലിയില്‍ പങ്കാളികളായി. തുടര്‍ന്ന് ഗവ. ജെപിഎച്ച്എന്‍ ട്രെയിനിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ജനറല്‍ ആസ്പത്രിപരിസരത്ത് വെച്ചു എച്ച്‌ഐവിക്കെതിരെ ബോധവത്കരണ നാടകം അവതരിപ്പിച്ചു. ജില്ലയില്‍ 890 പേര്‍ ART (Anti Retroviral Therapy ) ചികിത്സയിലൂടെ എച്ച്‌ഐവിക്കെതിരെ മരുന്ന് എടുക്കുന്നുണ്ട്. 2022 വര്‍ഷത്തില്‍ അഞഠ സെന്ററില്‍ 20 പുതിയ ഒകഢ പോസിറ്റീവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞു.
പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിന് 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി. അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95%വും എ.ആര്‍.ടി. ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ്. ഇവരിലെ 95% ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനനുസരിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
'Equalize' (ഒന്നായ് തുല്ല്യരായ് തടുത്തു നിര്‍ത്താം) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. ഡിസംബര്‍ ഒന്നിന് നടക്കുന്ന ലോക എയ്ഡ്‌സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ് മുഖ്യാതിഥി ആയിരിക്കും.