ഇതര സംസ്ഥാന തൊഴിലാളി ജോലി സ്ഥലത്തെ ഷെഡ്ഡില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വെസ്റ്റ് ബംഗാള്‍ സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിയെ ജോലി സ്ഥലത്തെ ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ ഗോബ്രവയലിലെ റോബിന്‍ കിഷിക്(32) ആണ് മരിച്ചത്. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ സ്വകാര്യ കെട്ടിട നിര്‍മ്മാണ ജോലി ചെയ്തുവരികയായിരുന്നു. ഇതിന് സമീപത്തെ ഷെഡ്ഡില്‍ താമസിച്ചുവരികയായിരുന്നു. ഇന്നലെ രാവിലെ അസുഖമുണ്ടെന്ന് പറഞ്ഞ് ജോലി ചെയ്തിരുന്നില്ല. വൈകിട്ടോടെ റോബിന്‍ ഉണരാത്തതിനെ തുടര്‍ന്ന് സഹതൊഴിലാളികള്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. ഉറക്കത്തില്‍ മരിച്ചതായാണ് സംശയിക്കുന്നത്. റോബിന്റെ അമ്മ ജസ്വിന്‍ അബ്രഹാം […]

കാസര്‍കോട്: വെസ്റ്റ് ബംഗാള്‍ സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിയെ ജോലി സ്ഥലത്തെ ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ ഗോബ്രവയലിലെ റോബിന്‍ കിഷിക്(32) ആണ് മരിച്ചത്. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ സ്വകാര്യ കെട്ടിട നിര്‍മ്മാണ ജോലി ചെയ്തുവരികയായിരുന്നു. ഇതിന് സമീപത്തെ ഷെഡ്ഡില്‍ താമസിച്ചുവരികയായിരുന്നു. ഇന്നലെ രാവിലെ അസുഖമുണ്ടെന്ന് പറഞ്ഞ് ജോലി ചെയ്തിരുന്നില്ല. വൈകിട്ടോടെ റോബിന്‍ ഉണരാത്തതിനെ തുടര്‍ന്ന് സഹതൊഴിലാളികള്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. ഉറക്കത്തില്‍ മരിച്ചതായാണ് സംശയിക്കുന്നത്. റോബിന്റെ അമ്മ ജസ്വിന്‍ അബ്രഹാം നാല് ദിവസം മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു റോബിന്‍. തോമസ് കിഷികിന്റെ മകനാണ്. ഭാര്യ: ജസ്‌മേരി അഫ്‌സ. മക്കള്‍: ലൂണി, കിസാകു.

Related Articles
Next Story
Share it