കാസര്‍കോട്ട് മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു; മരണം നടന്ന പരിധിയെ ചൊല്ലി പൊലീസും തീരദേശപൊലീസും വാശി പിടിച്ചത് പ്രതിഷേധം ക്ഷണിച്ചുവരുത്തി
കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. അടുക്കത്ത്ബയല്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ബാബുരാജ്(42)ആണ് മരിച്ചത്. സജീവ സി.പി.എം പ്രവര്‍ത്തകനായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കരയില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചായിരുന്നു അപകടം. ബാബുരാജ്, ബാബു, സുജു, കൃഷ്ണന്‍ എന്നീ തൊഴിലാളികള്‍ മത്സ്യലക്ഷ്മി എന്ന ബോട്ടിലാണ് മത്സ്യബന്ധനത്തിന് പോയത്. അതിനിടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇടിമിന്നലേറ്റ് ബാബുരാജ് ബോധരഹിതനായി വീണു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കരയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് പൊലീസില്‍ വിവരം അറിയിച്ചു. […]

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. അടുക്കത്ത്ബയല്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ബാബുരാജ്(42)ആണ് മരിച്ചത്. സജീവ സി.പി.എം പ്രവര്‍ത്തകനായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കരയില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചായിരുന്നു അപകടം. ബാബുരാജ്, ബാബു, സുജു, കൃഷ്ണന്‍ എന്നീ തൊഴിലാളികള്‍ മത്സ്യലക്ഷ്മി എന്ന ബോട്ടിലാണ് മത്സ്യബന്ധനത്തിന് പോയത്. അതിനിടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇടിമിന്നലേറ്റ് ബാബുരാജ് ബോധരഹിതനായി വീണു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കരയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് പൊലീസില്‍ വിവരം അറിയിച്ചു. തീരദേശ പൊലീസിന് അറിയിക്കണമെന്നായിരുന്നു പൊലീസിന്റെ അറിയിപ്പ്. എന്നാല്‍ തങ്ങളുടെ ഏരിയ അല്ലെന്നാണത്രെ തീരദേശ പൊലീസ് അറിയിച്ചത്. ഇത് പ്രതിഷേധത്തിനിടയാക്കി. ബാബുരാജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ സാമിക്കുട്ടിയുടേയും ശാന്തയുടേയും മകനാണ്.ഭാര്യ: ആശ. മക്കള്‍: ഷാനിയ, അശ്വന്‍. സഹോദരങ്ങള്‍: ശിശുപാലന്‍, രവി, അശോകന്‍, ഓമന, മീന, ഭാഗ്യ.