തെരുവ് വിളക്കിന്റെ സ്വിച്ച് നന്നാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: തെരുവ് വിളക്കിന്റെ സ്വിച്ച് നന്നാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കുമ്പള ഷിറിയ ജെ.എം റോഡ് തവക്കല്‍ ഹൗസിലെ മുഹമ്മദ് ഹനീഫാ(43)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ചൗക്കി ആസാദ് നഗര്‍ റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിന്റെ സ്വിച്ച് നന്നാക്കുന്ന ജോലിക്കിടെയാണ് അബദ്ധത്തില്‍ ഷോക്കേറ്റത്. പരിസരവാസികള്‍ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എസ്.ഇ.ബി നെല്ലിക്കുന്ന് സെക്ഷന്‍ പരിധിയിലാണ് സംഭവം. അതേസമയം ഇലക്ട്രീഷ്യനായ ഹനീഫ് കെ.എസ്.ഇ.ബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ അത്യാവശ്യ ജോലികള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ ആസാദ് നഗറിലെ […]

കാസര്‍കോട്: തെരുവ് വിളക്കിന്റെ സ്വിച്ച് നന്നാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കുമ്പള ഷിറിയ ജെ.എം റോഡ് തവക്കല്‍ ഹൗസിലെ മുഹമ്മദ് ഹനീഫാ(43)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ചൗക്കി ആസാദ് നഗര്‍ റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിന്റെ സ്വിച്ച് നന്നാക്കുന്ന ജോലിക്കിടെയാണ് അബദ്ധത്തില്‍ ഷോക്കേറ്റത്. പരിസരവാസികള്‍ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എസ്.ഇ.ബി നെല്ലിക്കുന്ന് സെക്ഷന്‍ പരിധിയിലാണ് സംഭവം. അതേസമയം ഇലക്ട്രീഷ്യനായ ഹനീഫ് കെ.എസ്.ഇ.ബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ അത്യാവശ്യ ജോലികള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ ആസാദ് നഗറിലെ തെരുവ് വിളക്ക് നന്നാക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നുമാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. തെരുവ് വിളക്ക് നന്നാക്കുന്ന ജോലി ഹനീഫിനെ ഏല്‍പ്പിച്ചിരുന്നില്ലെന്നും കരാറുകാരന്റെ നിര്‍ദ്ദേശപ്രകാരം ജോലി ചെയ്യുന്നതിനിടയിലാണോ അപകടമെന്ന് അന്വേഷിക്കുന്നതായും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ചുമതല വഹിക്കുന്ന എ.എസ്. മായ പറഞ്ഞു. ഇതുസംബന്ധിച്ച് സെക്ഷന്‍ ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന ഷംസുദ്ദീന്റെ കൂടെ ഒരുമാസത്തോളമായി ഹനീഫ് ജോലി ചെയ്തുവരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മരണം സംബന്ധിച്ച് കാസര്‍കോട് പൊലീസ് കേസെടുത്തു. മൊയ്തീന്‍കുട്ടിയുടേയും ബീഫാത്തിമയുടേയും മകനാണ് ഹനീഫ്. ഭാര്യ: ഷാഹിന ചിപ്പാര്‍. മക്കള്‍: നിദാന്‍, മുഹമ്മദ്. സഹോദരങ്ങള്‍: സിദ്ധീഖ്, ലത്തീഫ്, ആയിഷ, ഖദീജ, തംഷീറ.

Related Articles
Next Story
Share it