ദേശീയപാതാ വികസന പ്രവൃത്തിക്കായി അടുക്കിവെച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊതുക് വളര്‍ത്തുകേന്ദ്രങ്ങളാകുന്നു
കാഞ്ഞങ്ങാട്: ദേശീയപാതാ വികസനപ്രവൃത്തിക്കായി അടുക്കിവെച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊതുക് വളര്‍ത്തുകേന്ദ്രങ്ങളാകുന്നു. ചാലിങ്കാല്‍ രാവണീശ്വരം ജംഗ്ഷന്‍, പൊള്ളക്കട തുടങ്ങി ദേശീയപാത കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം ഇത്തരത്തിലുള്ള കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടുക്കിവെച്ചിട്ടുണ്ട്.ഈ സ്ലാബുകളുടെ സുഷിരങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലാണ് സ്ലാബുകളുടെ സുഷിരങ്ങള്‍ നിറഞ്ഞത്. ഇവയിലെ ചെറുവെള്ളക്കെട്ടുകളില്‍ കൊതുകുകളും കൂത്താടികളുമുണ്ട്. പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുകുകളുടെ ഉറവിടങ്ങളായി ഇവ മാറുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി മാറുകയാണ്. മാസങ്ങളോളമായി ഈ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ദേശീയപാതയുടെ മധ്യത്തിലായി അടുക്കിവെച്ച നിലയിലാണ്.ഈ ഭാഗങ്ങളില്‍ ഓവുചാലുകളുടെ […]

കാഞ്ഞങ്ങാട്: ദേശീയപാതാ വികസനപ്രവൃത്തിക്കായി അടുക്കിവെച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊതുക് വളര്‍ത്തുകേന്ദ്രങ്ങളാകുന്നു. ചാലിങ്കാല്‍ രാവണീശ്വരം ജംഗ്ഷന്‍, പൊള്ളക്കട തുടങ്ങി ദേശീയപാത കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം ഇത്തരത്തിലുള്ള കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടുക്കിവെച്ചിട്ടുണ്ട്.
ഈ സ്ലാബുകളുടെ സുഷിരങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലാണ് സ്ലാബുകളുടെ സുഷിരങ്ങള്‍ നിറഞ്ഞത്. ഇവയിലെ ചെറുവെള്ളക്കെട്ടുകളില്‍ കൊതുകുകളും കൂത്താടികളുമുണ്ട്. പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുകുകളുടെ ഉറവിടങ്ങളായി ഇവ മാറുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി മാറുകയാണ്. മാസങ്ങളോളമായി ഈ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ദേശീയപാതയുടെ മധ്യത്തിലായി അടുക്കിവെച്ച നിലയിലാണ്.
ഈ ഭാഗങ്ങളില്‍ ഓവുചാലുകളുടെ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മഴ വന്നാല്‍ വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാതെ വെള്ളം റോഡില്‍ നിറയുകയാണ്. ചാലിങ്കാല്‍ രാവണീശ്വരം ജംഗ്ഷനില്‍ ദേശീയപാത പ്രവൃത്തിക്കായി മണ്ണ് നീക്കി കൂന കൂട്ടിയിട്ടുണ്ട്. മഴയില്‍ ഈ കൂനയില്‍ നിന്നും മണ്ണ് അടര്‍ന്ന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഒലിച്ചുപോകുന്നുണ്ട്. മണ്ണ് അടിഞ്ഞുകൂടുന്നത് കൃഷി നശിക്കാന്‍ കാരണമാകുന്നതായി ആക്ഷേപമുണ്ട്.