പ്രവൃത്തിപരിചയമേള; ഏഴാം തവണയും ജി.ഡബ്ല്യു.എല്‍.പി സ്‌കൂള്‍ ബേള ചാമ്പ്യന്മാര്‍

ബദിയടുക്ക: കുമ്പള ഉപജില്ലാ പ്രവൃത്തിപരിചയ മേളയില്‍ എല്‍.പി.വിഭാഗത്തില്‍ ജി.ഡബ്ല്യു.എല്‍ പി സ്‌കൂള്‍ ബേള 82 പോയിന്റോടെ ചാമ്പ്യന്മാരായി. ഇത് ഏഴാം തവണയാണ് സ്‌കൂള്‍ ചാമ്പ്യന്മാരാകുന്നത്.പങ്കെടുത്ത പത്ത് ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് തിളങ്ങുന്ന ഈ വിജയം സ്വന്തമാക്കിയത്. ഇതില്‍ നാല് ഒന്നാം സ്ഥാനവുമുള്‍പ്പെടും.മുഹമ്മദ് ഹാഫില്‍ (മെറ്റല്‍ എന്‍ഗ്രേവിംഗ്- ഫസ്റ്റ് എ ഗ്രേഡ്), ആദിശ്രീ (പാവ നിര്‍മാണം- ഫസ്റ്റ് എ ഗ്രേഡ്), ആദില്‍ ഫര്‍ഹാന്‍ (ഷീറ്റ് മെറ്റല്‍ വര്‍ക്ക്- ഫസ്റ്റ് എ ഗ്രേഡ്), ഫാത്തിമ അസ്‌ന (പേപ്പര്‍ ക്രാഫ്റ്റ്- […]

ബദിയടുക്ക: കുമ്പള ഉപജില്ലാ പ്രവൃത്തിപരിചയ മേളയില്‍ എല്‍.പി.വിഭാഗത്തില്‍ ജി.ഡബ്ല്യു.എല്‍ പി സ്‌കൂള്‍ ബേള 82 പോയിന്റോടെ ചാമ്പ്യന്മാരായി. ഇത് ഏഴാം തവണയാണ് സ്‌കൂള്‍ ചാമ്പ്യന്മാരാകുന്നത്.
പങ്കെടുത്ത പത്ത് ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് തിളങ്ങുന്ന ഈ വിജയം സ്വന്തമാക്കിയത്. ഇതില്‍ നാല് ഒന്നാം സ്ഥാനവുമുള്‍പ്പെടും.
മുഹമ്മദ് ഹാഫില്‍ (മെറ്റല്‍ എന്‍ഗ്രേവിംഗ്- ഫസ്റ്റ് എ ഗ്രേഡ്), ആദിശ്രീ (പാവ നിര്‍മാണം- ഫസ്റ്റ് എ ഗ്രേഡ്), ആദില്‍ ഫര്‍ഹാന്‍ (ഷീറ്റ് മെറ്റല്‍ വര്‍ക്ക്- ഫസ്റ്റ് എ ഗ്രേഡ്), ഫാത്തിമ അസ്‌ന (പേപ്പര്‍ ക്രാഫ്റ്റ്- ഫസ്റ്റ് എ ഗ്രേഡ്), അബ്ദുല്‍ റാസി (ചിരട്ട കൊണ്ടുള്ള കൗതുക വസ്തുക്കള്‍- സെക്കന്റ് എ ഗ്രേഡ്), നിമിഷ് (പച്ചക്കറി ഉപേയാഗിച്ചുള്ള ഫാബ്രിക് പ്രിന്റിംഗ്- സെക്കന്റ് എ ഗ്രേഡ്), ദേവിക കൃഷ്ണ (പനയോല ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍-സെക്കന്റ് എ ഗ്രേഡ്), യോഗിഷ് (മരത്തിലുള്ള കൊത്തുപണികള്‍- സെക്കന്റ് എ ഗ്രേഡ്), അബൂബക്കര്‍ ഫലാഹ് (ഇലക്ട്രിക്കല്‍ വയറിംഗ് -എ ഗ്രേഡ്), കൃതിക (പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പന്ന നിര്‍മാണം- എ ഗ്രേഡ് എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം നേടിയത്.

Related Articles
Next Story
Share it