മരംമുറി അനുമതി; മന്ത്രിമാര്‍ അറിഞ്ഞില്ലെങ്കില്‍ രാജിവെച്ച് പുറത്തുവരിക -വി.ഡി. സതീശന്‍
കാസര്‍കോട്: മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി നല്‍കിയ കാര്യം തങ്ങള്‍ക്കറിയില്ലെന്ന വനംമന്ത്രി അടക്കമുള്ളവരുടെ വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതൊന്നും മന്ത്രിമാര്‍ അറിയുന്നില്ലെങ്കില്‍ രാജി വെച്ച് പുറത്ത് വരികയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് ഡി.സി.സി. ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മരംമുറി വിഷയത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം അവലംബിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. കിഫ്ബിയെ കുറിച്ച് ഗുരുതരമായ ആക്ഷേപങ്ങളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഇതേ കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് […]

കാസര്‍കോട്: മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി നല്‍കിയ കാര്യം തങ്ങള്‍ക്കറിയില്ലെന്ന വനംമന്ത്രി അടക്കമുള്ളവരുടെ വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതൊന്നും മന്ത്രിമാര്‍ അറിയുന്നില്ലെങ്കില്‍ രാജി വെച്ച് പുറത്ത് വരികയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് ഡി.സി.സി. ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മരംമുറി വിഷയത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം അവലംബിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. കിഫ്ബിയെ കുറിച്ച് ഗുരുതരമായ ആക്ഷേപങ്ങളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഇതേ കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാവണം. അഴിമതിയും ധനച്ചോര്‍ച്ചയും ഉള്‍പ്പെടെയുള്ള ക്രമക്കേടുകളാണ് കിഫ്ബിയില്‍ നടക്കുന്നത്-സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് സാമ്പത്തിക നഷ്ടമാണ് കിഫ്ബിയിലൂടെ ഉണ്ടായത്. ഗുരുതരമായ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാവണം. കൊലപാതകങ്ങളില്‍ യാതൊരു ബന്ധവുമില്ലെന്ന് പറയുന്ന സി.പി.എം പിന്നീട് പ്രതികളെ സംരക്ഷിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയത് ഏറെ വിവാദത്തെത്തുടര്‍ന്ന് ഒഴിവാക്കിയെങ്കിലും പിന്നീട് വീണ്ടും ജോലി നല്‍കുകയാണുണ്ടായത്. ഇത് സി.പി.എമ്മിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്-വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.