തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെങ്കില്‍ തിരുവനന്തപുരത്ത് തന്നെയെന്ന് വി എസ് ശിവകുമാര്‍ എംഎല്‍എ. വി എസ് ശിവകുമാര്‍ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിരുനന്തപുരമാണ് തന്റെ പ്രവര്‍ത്തന മണ്ഡലമെന്നും അതിനാല്‍ നേമത്തേക്കു മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.
നിലവില്‍ തിരുവനന്തപുരം എംഎല്‍എയാണ് ശിവകുമാര്‍. നിയോജക മണ്ഡലത്തില്‍ താന്‍ വളരെയേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങളുമായി അത്രമാത്രം അത്മബന്ധമാണുള്ളതെന്നും അതിനാല്‍ തിരുവനന്തപുരം വിട്ട് മറ്റൊരു മണ്ഡലത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.