താരങ്ങള്‍ക്ക് എത്താനാകില്ല; വനിതാ ട്വന്റി20 ചലഞ്ച് ബി.സി.സി.ഐ ഉപേക്ഷിക്കും
മുംബൈ: ഐപിഎല്ലിനൊപ്പം നടത്താനിരുന്ന വനിതാ ട്വന്റി20 ചലഞ്ച് ഉപേക്ഷിച്ചേക്കും. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നീക്കം. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും ബിസിസിഐ വ്യത്തങ്ങള്‍ പറഞ്ഞു. കോവിഡ് രണ്ടാം തരംഗം കാര്യങ്ങള്‍ വളരെ പ്രയാസകരമാക്കിയിരിക്കുകയാണെന്ന് ബിസിസിഐ അധികൃതര്‍ പറഞ്ഞു. ഐപിഎല്‍ പ്ലേഓഫ് ഘട്ടത്തില്‍ മൂന്ന് വനിത ടീമുകളുടെ മത്സരം നടത്താനായിരുന്നു തീരുമാനം. വിവിധ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം വിദേശ താരങ്ങള്‍ക്ക് എത്തിപ്പെടാനാകില്ല. അതിനാല്‍ ഈ […]

മുംബൈ: ഐപിഎല്ലിനൊപ്പം നടത്താനിരുന്ന വനിതാ ട്വന്റി20 ചലഞ്ച് ഉപേക്ഷിച്ചേക്കും. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നീക്കം. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും ബിസിസിഐ വ്യത്തങ്ങള്‍ പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം കാര്യങ്ങള്‍ വളരെ പ്രയാസകരമാക്കിയിരിക്കുകയാണെന്ന് ബിസിസിഐ അധികൃതര്‍ പറഞ്ഞു. ഐപിഎല്‍ പ്ലേഓഫ് ഘട്ടത്തില്‍ മൂന്ന് വനിത ടീമുകളുടെ മത്സരം നടത്താനായിരുന്നു തീരുമാനം. വിവിധ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം വിദേശ താരങ്ങള്‍ക്ക് എത്തിപ്പെടാനാകില്ല. അതിനാല്‍ ഈ സീസണ്‍ ഒഴിവാക്കാനും അടുത്ത സീസണില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനുമാണ് പദ്ധതിയെന്നും ബിസിസിഐ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.