വനിതാ സംവരണ അവകാശ ദിനം; സിപിഐ ബഹുജന കൂട്ടായ്മ നടത്തി

കാസര്‍കോട്: വനിതാ സംവരണ നിയമം പാസ്സാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ നേതൃത്വത്തില്‍ വനിതാ സംവരണ അവകാശ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ ബഹുജനകൂട്ടായ്മ നടത്തി. മുതിര്‍ന്ന പാര്‍ട്ടി നേതാവായിരുന്ന ഗീതാമുഖര്‍ജിയുടെ ശ്രമഫലമായി പാര്‍ലമെന്റില്‍ വനിതസംവരണ ബില്‍ അവതരിപ്പിച്ചിട്ട് കാല്‍നൂറ്റാണ്ടു പൂര്‍ത്തിയാകുന്ന ദിനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ കൂട്ടായ്മ സിപിഐ ദേശീയ കൗണ്‍സിലംഗം ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത […]

കാസര്‍കോട്: വനിതാ സംവരണ നിയമം പാസ്സാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ നേതൃത്വത്തില്‍ വനിതാ സംവരണ അവകാശ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ ബഹുജനകൂട്ടായ്മ നടത്തി. മുതിര്‍ന്ന പാര്‍ട്ടി നേതാവായിരുന്ന ഗീതാമുഖര്‍ജിയുടെ ശ്രമഫലമായി പാര്‍ലമെന്റില്‍ വനിതസംവരണ ബില്‍ അവതരിപ്പിച്ചിട്ട് കാല്‍നൂറ്റാണ്ടു പൂര്‍ത്തിയാകുന്ന ദിനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ കൂട്ടായ്മ സിപിഐ ദേശീയ കൗണ്‍സിലംഗം ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി, സംസാരിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെവി കൃഷ്ണന്‍, അഡ്വ. വി സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ അസി. സെക്രട്ടറി വി രാജന്‍ സ്വാഗതം പറഞ്ഞു

Related Articles
Next Story
Share it