ലഹരി ഉപയോഗം: പ്രതിരോധിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം-ടി.ഇ. അബ്ദുല്ല

കാസര്‍കോട്: അതിര്‍വരമ്പുകളില്ലാത്ത ലോകത്ത് സദാചാരമൂല്യം കൈവിടാതെ സമൂഹത്തിന് മുതല്‍ കൂട്ടാവുന്ന യുവത്വത്തെ വാര്‍ത്തെടുക്കാന്‍ മാതൃത്വത്തിന് വലിയ പങ്ക് നിര്‍വ്വഹിക്കാനുണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല പറഞ്ഞു.വനിതാ ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി.പി. നസീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിഎ. അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.ജനറല്‍ സെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന […]

കാസര്‍കോട്: അതിര്‍വരമ്പുകളില്ലാത്ത ലോകത്ത് സദാചാരമൂല്യം കൈവിടാതെ സമൂഹത്തിന് മുതല്‍ കൂട്ടാവുന്ന യുവത്വത്തെ വാര്‍ത്തെടുക്കാന്‍ മാതൃത്വത്തിന് വലിയ പങ്ക് നിര്‍വ്വഹിക്കാനുണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല പറഞ്ഞു.
വനിതാ ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി.പി. നസീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിഎ. അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.കെ . അഫ്സല്‍ റഹ്‌മാന്‍ വിഷയാവതരണം നടത്തി. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായിഷത്ത് താഹിറ, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്രമാഹിന്‍,സെക്രട്ടറിമാരായ മൂസ ബി ചെര്‍ക്കള, കെ.മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം ബഷീര്‍ തൊട്ടാന്‍, വനിതാ ലീഗ് ജില്ലാ ട്രഷറര്‍ ബീഫാതിമ ഇബ്രാഹീം, ശാഹിന സലീം, ശാസിയ സി.എം., നസീമകൊടിയമ്മ, ടി.കെ. സുമയ്യ, മണ്ഡലം ഭാരവാഹികളായ ഷക്കീല മജീദ്, ആയിഷഎ.എ., ആയിഷ സഹദുള്ള, ഖദീജ ഹമീദ്., ശാഹിദ അഷ്‌റഫ്, നീലേശ്വരം മുനിസിപ്പല്‍ കൗണ്‍സിലര്‍ അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.

Related Articles
Next Story
Share it