• #102645 (no title)
  • We are Under Maintenance
Friday, January 27, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

സ്ത്രീ സമത്വം കുടുംബത്തില്‍ നിന്ന് ആരംഭിക്കണം-വനിത കമ്മീഷന്‍ അദ്ധ്യക്ഷ

Utharadesam by Utharadesam
November 28, 2022
in KASARAGOD, LOCAL NEWS
Reading Time: 1 min read
A A
0
സ്ത്രീ സമത്വം കുടുംബത്തില്‍ നിന്ന് ആരംഭിക്കണം-വനിത കമ്മീഷന്‍ അദ്ധ്യക്ഷ

കാസര്‍കോട്: സമൂഹത്തില്‍ സ്ത്രീ സമത്വമുണ്ടാകണമെങ്കില്‍ വീടിന്റെ അകത്തളങ്ങളില്‍ ആദ്യം സമത്വമുണ്ടാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മീഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സതീദേവി. സമൂഹത്തില്‍ മാറ്റം വരണമെങ്കില്‍ ആദ്യം കുടുംബത്തില്‍ നിന്ന് തുടങ്ങണമെന്ന് പി. സതീദേവി പറഞ്ഞു. വീടിനകത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സമഭാവനയോടെ വളര്‍ത്തണം. ആശയ വിനിമയത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അന്തരീക്ഷം വീട്ടകങ്ങളില്‍ ഉണ്ടാവണം. സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന വീക്ഷണഗതി തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസമൂഹത്തിലുമുണ്ട്. സ്ത്രീകളോടുള്ള സമീപനം മാറ്റാന്‍ നിരന്തരമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.
സംസ്ഥാനത്ത് നാനാ മേഖലകളിലും സ്ത്രീകളുടെ ഇടപെടല്‍ ഉണ്ടായിക്കഴിഞ്ഞു. സ്ത്രീകള്‍ സജീവമായി രംഗത്തേക്ക് വന്നപ്പോള്‍ വീക്ഷണഗതിയില്‍ മാറ്റം വന്നു. തൊഴില്‍, ഭരണ മേഖലകളില്‍ സ്ത്രീകള്‍ സജീവമായി. ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തില്‍ കൃത്യമായ ധാരണയോട് കൂടി സ്ത്രീകള്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലടക്കം ആവശ്യമായ മാറ്റം വരുത്താനുതകുന്ന രൂപത്തില്‍ ഇന്ത്യയ്ക്ക് തന്നെ മാതൃകയായി ജെന്‍ഡര്‍ ബജറ്റിംഗ് എന്ന ആശയം സംസ്ഥാനത്ത് നടപ്പിലാക്കി. വനിതാ കേന്ദ്രീകൃത പദ്ധതികള്‍ക്കാവശ്യമായിട്ടുള്ള വിധത്തില്‍ ജെന്‍ഡര്‍ ബജറ്റിംഗ് എന്ന ആശയത്തിന്റെ ഭാഗമായി പ്രത്യേകമായിട്ടുള്ള ഘടക പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ഫണ്ട് അനുവദിക്കുകയും ചെയ്തപ്പോള്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.എന്‍. സരിത, കുടുംബശ്രീ എ.ഡി.എം.സി പ്രകാശന്‍ പാലായി, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ വി.എസ്.ഷിംന, ജില്ലാ ജാഗ്രതാ സമിതി അംഗം എം.സുമതി തുടങ്ങിയവര്‍ സംസാരിച്ചു. ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ.എ.പി.ഉഷയും സ്ത്രീ സഹായ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ പി.വി. ലതികയും ക്ലാസ് എടുത്തു. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍, കുടുംബശ്രീ അംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള വനിതാ കമ്മീഷന്‍ പി.ആര്‍.ഒ ശ്രീകാന്ത് എം ഗിരിനാഥ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍ നന്ദിയും പറഞ്ഞു.

ShareTweetShare
Previous Post

എം.ഡി.എം.എ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയുടെ വാഹനം കണ്ടുകെട്ടും

Next Post

യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

Related Posts

കുറുവാട്ട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കുറുവാട്ട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

January 25, 2023
യുവാവ് തൂങ്ങി മരിച്ച നിലയില്‍

യുവാവ് തൂങ്ങി മരിച്ച നിലയില്‍

January 25, 2023
കാസര്‍കോട് നഗരത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിക്കുന്നു; പാര്‍ക്കിംഗ് ഏരിയ കയ്യേറി നിര്‍മ്മാണം

കാസര്‍കോട് നഗരത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിക്കുന്നു; പാര്‍ക്കിംഗ് ഏരിയ കയ്യേറി നിര്‍മ്മാണം

January 25, 2023
ജി.ബി.ജി നിക്ഷേപതട്ടിപ്പ്: പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

ജി.ബി.ജി നിക്ഷേപതട്ടിപ്പ്: പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

January 25, 2023
കൊട്ടംകുഴിയില്‍ ഷെഡിനകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും കവര്‍ന്നു

കൊട്ടംകുഴിയില്‍ ഷെഡിനകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും കവര്‍ന്നു

January 25, 2023
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് പതാക ഉയര്‍ന്നു

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് പതാക ഉയര്‍ന്നു

January 25, 2023
Next Post
യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS