പഞ്ചായത്ത് തലത്തില്‍സ്ഥിരം കൗണ്‍സിലിങ് സെന്റര്‍ വേണം; തദ്ദേശസ്ഥാപനതലത്തില്‍ ജനപ്രതിനിധികള്‍ക്കും കണ്‍വീനര്‍ക്കും പരിശീലനം നല്‍കും-വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
കാസര്‍കോട്: കേരള വനിതാ കമ്മീഷന്റെ മുമ്പാകെ പരാതികള്‍ എത്തിക്കാതെ ഗ്രാമീണ മേഖലയില്‍ തന്നെ ജാഗ്രത സമിതികളുടെ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ സമൂഹത്തില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. അതിനായി 14 ജില്ലയിലെയും ജില്ലാ, കോര്‍പ്പറേഷന്‍, പഞ്ചായത്ത്, വാര്‍ഡ് തലത്തിലും ഉള്ള ജാഗ്രത സമിതികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി പരിശീലന പരിപാടികള്‍ കമ്മീഷന്‍ നടത്തും. ജനപ്രതിനിധികള്‍ക്കും, ജാഗ്രത സമിതികളുടെ കണ്‍വീനര്‍മാര്‍ക്കും പരിശീലനം നല്‍കാനും കമ്മീഷന്‍ ഉദ്ദേശിക്കുന്നുണ്ട്. കോവിഡ് കാലഘട്ടം കുടുംബ പ്രശ്‌നങ്ങള്‍ […]

കാസര്‍കോട്: കേരള വനിതാ കമ്മീഷന്റെ മുമ്പാകെ പരാതികള്‍ എത്തിക്കാതെ ഗ്രാമീണ മേഖലയില്‍ തന്നെ ജാഗ്രത സമിതികളുടെ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ സമൂഹത്തില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. അതിനായി 14 ജില്ലയിലെയും ജില്ലാ, കോര്‍പ്പറേഷന്‍, പഞ്ചായത്ത്, വാര്‍ഡ് തലത്തിലും ഉള്ള ജാഗ്രത സമിതികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി പരിശീലന പരിപാടികള്‍ കമ്മീഷന്‍ നടത്തും. ജനപ്രതിനിധികള്‍ക്കും, ജാഗ്രത സമിതികളുടെ കണ്‍വീനര്‍മാര്‍ക്കും പരിശീലനം നല്‍കാനും കമ്മീഷന്‍ ഉദ്ദേശിക്കുന്നുണ്ട്. കോവിഡ് കാലഘട്ടം കുടുംബ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയാക്കിയിട്ടുണ്ട്. ഇതുമൂലം ഉണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഗ്രാമ പഞ്ചായത്തുകളില്‍ കൗണ്‍സിലിംഗ് ഒരു സ്ഥിരം സംവിധാനം ആക്കണമെന്നും എല്ലാ തൊഴിലിടങ്ങളിലും ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റികള്‍ ഉണ്ടായിരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കാസര്‍കോട് കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു സതീദേവി.
ജനകീയ ഇടപെടല്‍ ശക്തമായതിനാല്‍ കാസര്‍കോട് ജില്ലയില്‍ താരതമ്യേന പരാതികള്‍ കുറവാണെന്നും ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ജാഗ്രത സമിതി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. ജില്ലാ, വാര്‍ഡ്തല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് നല്‍കണം. ജാഗ്രത സമിതി മാസത്തില്‍ എത്ര സിറ്റിംഗ് നടത്തുന്നുണ്ട് എന്നതിനെക്കുറിച്ചും മൂന്നുമാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളുടെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ് എന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും സതീദേവി പറഞ്ഞു. ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ ഇരുകക്ഷികളെയും വിളിച്ചുവരുത്തി രമ്യമായിട്ട് പരിഹരിക്കാനുള്ള സംവിധാനം എല്ലാ ജില്ലകളിലും സജ്ജമാക്കിയിട്ടുണ്ട്. മദ്യപാനത്തിന്റെയും മറ്റും ആസക്തികള്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഡി-അഡിക്ഷന്‍ സെന്ററിലേക്ക് അടക്കം അയക്കുന്നതിന് വനിതാ പൊലീസ് നടപടികള്‍ കൊള്ളുന്നുണ്ട്.
സിറ്റിംഗില്‍ 32 പരാതികള്‍ പരിഗണിച്ചു. 14 കേസുകള്‍ തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് അയച്ചു. ബാക്കി 15 കേസുകള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റി വെച്ചു. കുടുംബ പ്രശ്‌നം, ദാമ്പത്യ ബന്ധത്തില്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളാണ് കൂടുതല്‍ ലഭിച്ചത്. പാനല്‍ അംഗങ്ങളായ അഡ്വ രേണുക ദേവി, അഡ്വ. സിന്ധു, വനിതാ പൊലീസ് സെല്‍ എസ്‌ഐ ടി കെ ചന്ദ്രിക, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ കൗണ്‍സിലര്‍ രമ്യ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.