വനിതാ കമ്മീഷന്‍ അദാലത്ത്; 27 പരാതികള്‍ പരിഹരിച്ചു

കാസര്‍കോട്: കലക്ടറേറ്റില്‍ വനിതാ കമ്മീഷന്‍ നടത്തിയ രണ്ട് ദിവസത്തെ അദാലത്തില്‍ 27 പരാതികള്‍ പരിഹരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ അദാലത്തില്‍ 74 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഒമ്പത് പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദാലത്ത് നടത്തിയത്. കോവിഡ് ചട്ടം പാലിച്ചു കൊണ്ടായിരുന്നു അദാലത്ത് നടത്തിയത്. കോവിഡ് സമയത്ത്, ജില്ലയില്‍ താരതമ്യേന പരാതി കുറവായിരുന്നുവെന്ന് കമ്മീഷന്‍ വിലയിരുത്തി. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, ഷാഹിദാ കമാല്‍ എന്നിവരാണ് അദാലത്തിന് […]

കാസര്‍കോട്: കലക്ടറേറ്റില്‍ വനിതാ കമ്മീഷന്‍ നടത്തിയ രണ്ട് ദിവസത്തെ അദാലത്തില്‍ 27 പരാതികള്‍ പരിഹരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ അദാലത്തില്‍ 74 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഒമ്പത് പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദാലത്ത് നടത്തിയത്. കോവിഡ് ചട്ടം പാലിച്ചു കൊണ്ടായിരുന്നു അദാലത്ത് നടത്തിയത്. കോവിഡ് സമയത്ത്, ജില്ലയില്‍ താരതമ്യേന പരാതി കുറവായിരുന്നുവെന്ന് കമ്മീഷന്‍ വിലയിരുത്തി. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, ഷാഹിദാ കമാല്‍ എന്നിവരാണ് അദാലത്തിന് നേതൃത്വം നല്‍കിയത്.

പ്രായമായവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കലക്ടറേറ്റില്‍ വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പ്രായമായവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രത്യേകമായി പരിഗണിച്ച്, ഇത്തരം പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കും. സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പ്രായവരെ അനാഥാലയങ്ങളില്‍ കൊണ്ടുതള്ളുന്ന പ്രവണത കേരളത്തില്‍ കൂടി വരികയാണ്. ഇത്തരം ചെയ്തികള്‍ സാസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് അവര്‍ പറഞ്ഞു.
നീലേശ്വരത്തെ വയോധികയെ ഭര്‍തൃ സഹോദരനും ഭാര്യയും മാനസികമായി പീഡിപ്പിക്കുന്നവെന്ന പരാതിയില്‍, വയോധികയുടെ വീട് സന്ദര്‍ശിച്ച്, അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ വുമണ്‍ പ്രോട്ടക്ഷന്‍ ഓഫീസര്‍ക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഭര്‍ത്താവ് മരിച്ച, മൂന്ന് പെണ്‍മക്കളുടെ മാതാവ് കൂടിയായ വയോധിക ഭര്‍ത്താവിന് കൂടി അവകാശപ്പെട്ട വീട്ടില്‍ താമസിക്കുമ്പോഴാണ്, ഭര്‍തൃ സഹോദരനും ഭാര്യയും കൂടി മാനസികമായി പീഡിപ്പിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍തൃസഹോദരനും ഭാര്യയ്ക്കും സ്വന്തമായി വീട് ഉണ്ടായിട്ടും, അവര്‍ അത് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. തന്നെ മാനസികമായി ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ കൂടെ താമസിക്കുന്നത് എന്നാണ് വയോധിക പരാതിയില്‍ ഉന്നയിക്കുന്നത്.

അയല്‍വാസികളുമായുള്ള നിസ്സാര തര്‍ക്കത്തിന്റെ പേരില്‍ വനിതാ കമ്മീഷനെ സമീപക്കരുതെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. അയല്‍വാസികള്‍ തമ്മിലുള്ള നിസ്സാര തര്‍ക്കം ഊതിവീര്‍പ്പിച്ച്,പരാതിയുമായി വനിതാ കമ്മീഷന് മുമ്പില്‍ എത്തുന്ന പ്രവണത ഏറി വരികയാണ.് ഇത്തരം അടിസ്ഥാനരഹിതമായ പരാതികള്‍ കേള്‍ക്കാന്‍ വനിതാ കമ്മീഷന്‍ സമയം ചെലവഴിക്കുമ്പോള്‍, കമ്മീഷന്റെ വിലപ്പെട്ട സമയമാണ് പാഴാകുന്നത്. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗാര്‍ഹീക പീഡനം പോലുള്ള ഗൗരവകരമായ പരാതികള്‍ക്കാണ് വനിതാ കമ്മീഷന്‍ പ്രാധാന്യം നല്‍കുതെന്നും അവര്‍ പറഞ്ഞു. കലക്ടറേറ്റില്‍ നടത്തിയ അദാലത്തിന്റെ രണ്ടാം ദിനത്തില്‍, ഇത്തരം നാലോളം നിസ്സാര അതിര്‍ത്തി തര്‍ക്ക പരാതി ലഭിച്ചിരുന്നതായി അവര്‍ അറിയിച്ചു.

കാസര്‍കോട് വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് സി. ഭാനുമതി, അഭിഭാഷകരായ പി. സിന്ധു, രേണുകാദേവി, സീനിയര്‍ സി.പി.ഒ പി. ശാന്ത, സി.പി.ഒ ജയശ്രീ, കൗണ്‍സിലര്‍ രമ്യ എന്നിവര്‍ അദാലത്ത് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

Related Articles
Next Story
Share it