വനിതാ ദിനത്തില്‍ ജനറല്‍ ആസ്പത്രിയിലേക്ക് സ്‌നേഹസമ്മാനവുമായി മര്‍ച്ചന്റ്‌സ് വനിതാവിംഗ്

കാസര്‍കോട്: വനിതാ ദിനത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് സ്‌നേഹ സമ്മാനവുമായി കാസര്‍കോട് യൂണിറ്റ് മര്‍ച്ചന്റ്‌സ് വനിതാവിംഗ് പ്രവര്‍ത്തകര്‍.ആസ്പത്രിയിലെ കാഷ്വാലിറ്റിയിലേക്ക് വാട്ടര്‍ പ്യൂരിഫയറാണ് സമ്മാനമായി നല്‍കിയത്. വനിതാ ദിനത്തില്‍ എല്ലാ വര്‍ഷവും ഇതുപോലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് വനിതാ വിംഗ് നേതാക്കള്‍ പറഞ്ഞു.യൂണിറ്റ് പ്രസിഡണ്ട് ഉമാ സുമിത്രന്‍ ആര്‍.എം.ഒ സാഹിര്‍ അഹ്മദിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി.സെക്രട്ടറി ബീനാ ഷെട്ടി, ട്രഷറര്‍ സുചിത്ര പിള്ള, ജില്ലാ വൈസ് പ്രസിഡണ്ട് ആശാ രാധാകൃഷ്ണന്‍, നഴ്‌സിംഗ് ഓഫീസര്‍ അന്‍സമ്മ, ജോ. സെക്രട്ടറിമാരായ ഖമറുന്നിസ […]

കാസര്‍കോട്: വനിതാ ദിനത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് സ്‌നേഹ സമ്മാനവുമായി കാസര്‍കോട് യൂണിറ്റ് മര്‍ച്ചന്റ്‌സ് വനിതാവിംഗ് പ്രവര്‍ത്തകര്‍.
ആസ്പത്രിയിലെ കാഷ്വാലിറ്റിയിലേക്ക് വാട്ടര്‍ പ്യൂരിഫയറാണ് സമ്മാനമായി നല്‍കിയത്. വനിതാ ദിനത്തില്‍ എല്ലാ വര്‍ഷവും ഇതുപോലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് വനിതാ വിംഗ് നേതാക്കള്‍ പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് ഉമാ സുമിത്രന്‍ ആര്‍.എം.ഒ സാഹിര്‍ അഹ്മദിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി.
സെക്രട്ടറി ബീനാ ഷെട്ടി, ട്രഷറര്‍ സുചിത്ര പിള്ള, ജില്ലാ വൈസ് പ്രസിഡണ്ട് ആശാ രാധാകൃഷ്ണന്‍, നഴ്‌സിംഗ് ഓഫീസര്‍ അന്‍സമ്മ, ജോ. സെക്രട്ടറിമാരായ ഖമറുന്നിസ കടവത്ത്, പൂര്‍ണ്ണിമ, എക്‌സീക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രമണി, ഇന്ദിര, സന്ധ്യ, ഉഷ, മാഹിന്‍ കുന്നില്‍, ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it