യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മകള്‍ക്കും പരിക്ക്

തൃശൂര്‍: യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പട്ടിക്കാട് എടപ്പളത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എടപ്പളം സ്വദേശിനി രേഖയ്ക്കാണ് (38) വട്ടേറ്റത്. ഗുരുതര പരുക്കുകളോടെ രേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടയാന്‍ ശ്രമിച്ച മകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. രേഖക്ക് കൈതണ്ടയിലും, കഴുത്തിനും, ചെവിക്കുമാണ് വെട്ടേറ്റത്. ചിറക്കുന്ന് കോളനിയിലെ സുനുകുട്ടന്‍ എന്നയാളാണ് രേഖയെ ആക്രമിച്ചത്. ഇയാള്‍ മുമ്പ് രേഖയുടെ അയല്‍വാസി ആയിരുന്നു. നെടുപുഴ പൊലീസ് പ്രതിയെ ശക്തന്‍ പരിസരത്തു നിന്ന് പിടികൂടി പീച്ചി പൊലീസിന് കൈമാറി.

തൃശൂര്‍: യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പട്ടിക്കാട് എടപ്പളത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എടപ്പളം സ്വദേശിനി രേഖയ്ക്കാണ് (38) വട്ടേറ്റത്. ഗുരുതര പരുക്കുകളോടെ രേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടയാന്‍ ശ്രമിച്ച മകള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

രേഖക്ക് കൈതണ്ടയിലും, കഴുത്തിനും, ചെവിക്കുമാണ് വെട്ടേറ്റത്. ചിറക്കുന്ന് കോളനിയിലെ സുനുകുട്ടന്‍ എന്നയാളാണ് രേഖയെ ആക്രമിച്ചത്. ഇയാള്‍ മുമ്പ് രേഖയുടെ അയല്‍വാസി ആയിരുന്നു. നെടുപുഴ പൊലീസ് പ്രതിയെ ശക്തന്‍ പരിസരത്തു നിന്ന് പിടികൂടി പീച്ചി പൊലീസിന് കൈമാറി.

Related Articles
Next Story
Share it