സ്ത്രീകള്‍ സ്വയം മതിപ്പുള്ളവരാകണം...
സ്ത്രീകള്‍ക്ക് സാധാരണ കണ്ടു വരാറുള്ള ഒരു ശീലമാണ് അവരവരെ കുറിച്ച് ശ്രദ്ധയും മതിപ്പുമില്ലാതിരിക്കുകയെന്നത്. വിവാഹ ശേഷം കുറെ വര്‍ഷങ്ങള്‍ സര്‍വ്വതും ഭര്‍ത്താവിലും മക്കളിലും അര്‍പ്പിച്ച് ജീവിക്കുന്നതില്‍ തൃപ്തി കണ്ടെത്തുകയും പിന്നീട് മക്കള്‍ വലുതായി കഴിയുമ്പോള്‍ സ്വയം വില നഷ്ടപ്പെട്ട് ഒന്നുമാകാന്‍ കഴിഞ്ഞില്ലെന്ന് വിലപിക്കുയും ചെയ്യുന്നവരാണ് ഏറെയും. സ്വയം മതിപ്പുണ്ടാവുക എന്നാല്‍ അഹങ്കാരമാവില്ലേ എന്ന് സംശയിക്കുന്നവര്‍ ധാരാളമുണ്ട്. അല്ലേയല്ല അഹങ്കാരമല്ല, ആത്മവിശ്വാസമാണ് ഓരോരുത്തരെ അംഗീകരിക്കുന്നതിന് ആവശ്യം. സ്വയം മതിപ്പുണ്ടാവുക എന്നു പറഞ്ഞാല്‍ എന്താണ്? നമുക്ക് നമ്മെക്കുറിച്ച് എന്തു തോന്നുന്നുവെന്നത് […]
സ്ത്രീകള്‍ക്ക് സാധാരണ കണ്ടു വരാറുള്ള ഒരു ശീലമാണ് അവരവരെ കുറിച്ച് ശ്രദ്ധയും മതിപ്പുമില്ലാതിരിക്കുകയെന്നത്. വിവാഹ ശേഷം കുറെ വര്‍ഷങ്ങള്‍ സര്‍വ്വതും ഭര്‍ത്താവിലും മക്കളിലും അര്‍പ്പിച്ച് ജീവിക്കുന്നതില്‍ തൃപ്തി കണ്ടെത്തുകയും പിന്നീട് മക്കള്‍ വലുതായി കഴിയുമ്പോള്‍ സ്വയം വില നഷ്ടപ്പെട്ട് ഒന്നുമാകാന്‍ കഴിഞ്ഞില്ലെന്ന് വിലപിക്കുയും ചെയ്യുന്നവരാണ് ഏറെയും. സ്വയം മതിപ്പുണ്ടാവുക എന്നാല്‍ അഹങ്കാരമാവില്ലേ എന്ന് സംശയിക്കുന്നവര്‍ ധാരാളമുണ്ട്. അല്ലേയല്ല അഹങ്കാരമല്ല, ആത്മവിശ്വാസമാണ് ഓരോരുത്തരെ അംഗീകരിക്കുന്നതിന് ആവശ്യം. സ്വയം മതിപ്പുണ്ടാവുക എന്നു പറഞ്ഞാല്‍ എന്താണ്? നമുക്ക് നമ്മെക്കുറിച്ച് എന്തു തോന്നുന്നുവെന്നത് […]
സ്ത്രീകള്‍ക്ക് സാധാരണ കണ്ടു വരാറുള്ള ഒരു ശീലമാണ് അവരവരെ കുറിച്ച് ശ്രദ്ധയും മതിപ്പുമില്ലാതിരിക്കുകയെന്നത്. വിവാഹ ശേഷം കുറെ വര്‍ഷങ്ങള്‍ സര്‍വ്വതും ഭര്‍ത്താവിലും മക്കളിലും അര്‍പ്പിച്ച് ജീവിക്കുന്നതില്‍ തൃപ്തി കണ്ടെത്തുകയും പിന്നീട് മക്കള്‍ വലുതായി കഴിയുമ്പോള്‍ സ്വയം വില നഷ്ടപ്പെട്ട് ഒന്നുമാകാന്‍ കഴിഞ്ഞില്ലെന്ന് വിലപിക്കുയും ചെയ്യുന്നവരാണ് ഏറെയും.
സ്വയം മതിപ്പുണ്ടാവുക എന്നാല്‍ അഹങ്കാരമാവില്ലേ എന്ന് സംശയിക്കുന്നവര്‍ ധാരാളമുണ്ട്. അല്ലേയല്ല അഹങ്കാരമല്ല, ആത്മവിശ്വാസമാണ് ഓരോരുത്തരെ അംഗീകരിക്കുന്നതിന് ആവശ്യം. സ്വയം മതിപ്പുണ്ടാവുക എന്നു പറഞ്ഞാല്‍ എന്താണ്? നമുക്ക് നമ്മെക്കുറിച്ച് എന്തു തോന്നുന്നുവെന്നത് തന്നെയാണത്. സ്വയമുള്ള അഭിപ്രായം ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നു.
ജോലി ചെയ്യുന്നതിനും ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുമൊക്കെ സ്വയമുള്ള കാഴ്ച്ചപാട് പ്രധാനപ്പെട്ട ഘടകമാണ്. ജീവിത വിജയത്തെ നിര്‍ണ്ണയിക്കുന്ന ഘടകമാണിത്. സ്വയം മതിപ്പുള്ളവര്‍ക്ക് സന്തോഷപൂര്‍ണ്ണമായ ലക്ഷ്യബോധത്തോടെയുള്ള ജീവിതം കൈവരുന്നു എന്നതാണ് അനുഭവം. ആന്തരികമായ ഒരു കരുത്ത്. അതില്ലാത്തവര്‍ക്ക് ജീവിത വിജയം പ്രയാസമായിരിക്കും.
ആത്മവിശ്വാസമുള്ള വ്യക്തികള്‍ ചുറ്റുപാടികളിലേക്ക് പ്രസരിപ്പിക്കുന്നതും അത്തരം ചിന്തകളും സമീപനങ്ങളും ആയിരിക്കും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതെ എല്ലാത്തിന്റെയും ദോഷവശങ്ങള്‍ കണ്ട് അത് പെരുപ്പിച്ച് മറ്റുള്ളവരുടെ ഊര്‍ജ്ജസ്വലതയ്ക്ക് കൂടി തടയിടുന്ന സ്വഭാവമുള്ളവര്‍ ഏറെയാണ്. സ്വന്തം നിലയില്‍ കാര്യങ്ങള്‍ ചെയ്യില്ല എന്നതു മാത്രമല്ല മറ്റുള്ളവര്‍ ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
സ്വയം മതിപ്പുള്ളവര്‍ക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും സ്വീകരിക്കാന്‍ കഴിവുള്ളതായി വിലയിരുത്തപ്പെടുന്നു. ഏതു കാര്യവും ശുഭ പ്രതീക്ഷയോടെ നോക്കിക്കാണുവാനും എത്രവലിയ ഉത്തരവാദിത്ത്വവും ഏറ്റെടുക്കാനും ഇവര്‍ക്ക് കഴിയും. സാഹസികമായി ജീവിക്കാനും തീരുമാനങ്ങളെടുക്കാനും മടിക്കാറില്ല. ബന്ധങ്ങളില്‍ പക്വതയാര്‍ന്ന കാഴ്ച്ചപാട് സ്വീകരിക്കാനുള്ള ശേഷി ആത്മവിശ്വാസമുള്ളവര്‍ക്കുണ്ടകും. പുതിയ പുതിയ കാര്യങ്ങള്‍ അറിയാനും ചെയ്യാനും മടി തോന്നില്ലെന്ന് മാത്രമല്ല ചെയ്യുന്നതെന്തും ആസ്വദിച്ച് ചെയ്യാനും ശ്രമിക്കും. എന്തിനും ഏതിനും പൊട്ടിത്തെറിക്കുകയും ഏതു കാര്യം കണ്ടാലും കേട്ടാലും അത് തനിക്ക് എതിരെയുള്ളതാണ് എന്നു കരുതുകയും അതിനെച്ചൊല്ലി ബഹളമുണ്ടാക്കുകയും ചെയ്യുന്നവരും സ്വയം മതിപ്പ് നഷ്ടപ്പെട്ടവരാണ്. ഇത്തരം സംഭവങ്ങളുണ്ടെന്ന് സ്വയം മനസിലാക്കാന്‍ കഴിയുന്നതു തന്നെ വലിയൊരളവില്‍ പ്രശ്‌നപരിഹാരത്തിന് കാരണമാകുന്നു. പലപ്പോഴും അവനവനെ കുറിച്ച് മതിപ്പു കുറഞ്ഞവര്‍ അവരുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാറില്ല എന്നതാണ് സത്യം. സ്വന്തം ജീവിതവും ചുറ്റുപാടുമുള്ളവരുടെ ജീവിതവും നശിപ്പിക്കാനാണ് ഇക്കൂട്ടര്‍ക്ക് താല്‍പര്യം.
ജീവിതത്തിരക്കുകളില്‍ സാഹചര്യങ്ങളില്‍പ്പെട്ടാണ് പല സ്ത്രീകള്‍ക്കും സ്വയം മതിപ്പ് നഷ്ടമാകുന്നത്. പലപ്പോഴും ആത്മവിശ്വാസം ഇല്ലാത്ത ഭര്‍ത്താവും അതിന് കാരണമാകാറുണ്ട്.
സ്വയം മതിപ്പ് നഷ്ടപ്പെട്ടുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞ ഒരു സ്ത്രീക്ക് അത് തിരിച്ചെടുക്കാന്‍ വിവിധ മാര്‍ഗങ്ങല്‍ സ്വീകരിക്കാം. ആദ്യമായി എന്താണ് സ്വയം മതിപ്പ് കുറയാനുള്ള കാരണമെന്ന് കണ്ടെത്തുക. അത് ശരിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. സന്തോഷം പുറത്ത് നിന്നുള്ള വസ്തുക്കളില്‍ നിന്നാണെന്ന് ധരിക്കുന്നതാണ് ഏറ്റവും പ്രശ്‌നം. കാറു വാങ്ങിയാലും വലിയ വീട് വെച്ചാലും സന്തോഷിക്കാനറിയാത്ത ഒരാള്‍ക്ക് എങ്ങനെ സന്തോഷിക്കാന്‍ കഴിയും? അതുപോലെയാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ക്കൊത്ത് മാനസിക നിലകള്‍ വ്യത്യാസപ്പെടുത്തുന്നത്. ഒരാള്‍ അഭിനന്ദിക്കുമ്പോള്‍ മാനം മുട്ടെ സന്തോഷിക്കുകയും മറ്റൊരാള്‍ ചീത്ത പറയുമ്പോള്‍ മനംനൊന്ത് കരയുകയും ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ചിന്തിച്ചു നോക്കണം. അങ്ങനെയാവുമ്പോള്‍ പുറത്ത് നിന്നുള്ള ആളുകള്‍ നിങ്ങളെ ഭരിക്കുന്നു എന്ന് മനസിലാക്കണം. അവരവരെക്കുറിച്ച് മതിപ്പുണ്ടെങ്കില്‍ അഭിനന്ദനവും ശകാരവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലാതെ സ്വീകരിക്കാം.
മനുഷ്യരെയും സാഹചര്യങ്ങളെയും പോസറ്റീവായി സ്വീകരിക്കുകയെന്നതാണ് സ്വയം മതിപ്പുണ്ടാക്കാനുള്ള ഒരു മാര്‍ഗം. ഏതു സാഹചര്യത്തിലും സന്തോഷത്തോടെ ഇരിക്കുമെന്ന് സ്വയം തീരുമാനിക്കണം. സ്വയം എന്തായിരിക്കണം എന്നതിന് അളവുകോലുണ്ടാക്കണം. വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ സ്വയം സന്നദ്ധമാകണം. ഓരോ ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ പഠിക്കണം. ചെയ്യുന്നതെന്തും സന്തോഷത്തോടെ ചെയ്യണം. എന്നും എപ്പോഴും ഒരുപോലെയായിരിക്കില്ല എന്ന് സ്വയം പറഞ്ഞ് ഉറപ്പാക്കണം. ഏതു സാഹചര്യത്തില്‍ നിന്നും ഏറ്റവും നല്ലത് നേടാന്‍ ശ്രമിക്കണം. ക്രിയാത്മകമായി സമയം ചെലവഴിക്കണം.
ആവശ്യക്കാരെ സഹായിക്കാന്‍ തയ്യാറാവണം. നമ്മെക്കാള്‍ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി സമയവും പണവും തയ്യാറാക്കാം. എല്ലാവരോടും ക്ഷമിക്കാന്‍ തയ്യാറാവണം. എല്ലാത്തിനുമുപരി എല്ലാ തെറ്റുകള്‍ക്കും മാപ്പ് നല്‍കാന്‍ തയ്യാറാവുക.
ഇത്തരം ചെറിയ ചെറിയ കാര്യങ്ങളിലൂടെ വളരെപെട്ടെന്നു തന്നെ ആത്മവിശ്വാസം തിരിച്ചെടുക്കാന്‍ കഴിയും. ശ്രമിച്ചു നോക്കുക, ശ്രമിച്ചുകൊണ്ടേയിരിക്കുക, ആത്മവിശ്വാസം ഉണ്ടാക്കിത്തരാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല. സ്വയം ആത്മാര്‍ത്ഥമായി ശ്രമിക്കുക എന്നത് മാത്രമാണ് മാര്‍ഗം.
-പി.വി.കെ അരമങ്ങാനം