സ്ത്രീകള്‍ക്കായി 'നിര്‍ഭയം' മൊബൈല്‍ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ ഭാഗമായി 'നിര്‍ഭയം' മൊബൈല്‍ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍. അപകടത്തില്‍ പെടുന്ന സമയത്ത് ഉടനടി പോലീസ് സേവനം ഉറപ്പാക്കുന്ന രീതിയിലാണ് ആപ്പിന്റെ രൂപകല്‍പ്പന. ആപ്പ് മുഖേന അടിയന്തര സന്ദേശങ്ങള്‍ വളരെ പെട്ടെന്നുതന്നെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയും. ആപ്പിലെ ഹെല്‍പ്പ് എന്ന ബട്ടണ്‍ അഞ്ചു സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ അതുപയോഗിക്കുന്ന ആളുടെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിലോ പൊലീസ് സ്റ്റേഷനിലോ ലഭിക്കുന്ന വിധത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സന്ദേശവും ലൊക്കേഷനും ഏറ്റവും അടുത്തുള്ള പൊലീസ് […]

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ ഭാഗമായി 'നിര്‍ഭയം' മൊബൈല്‍ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍. അപകടത്തില്‍ പെടുന്ന സമയത്ത് ഉടനടി പോലീസ് സേവനം ഉറപ്പാക്കുന്ന രീതിയിലാണ് ആപ്പിന്റെ രൂപകല്‍പ്പന. ആപ്പ് മുഖേന അടിയന്തര സന്ദേശങ്ങള്‍ വളരെ പെട്ടെന്നുതന്നെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയും.

ആപ്പിലെ ഹെല്‍പ്പ് എന്ന ബട്ടണ്‍ അഞ്ചു സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ അതുപയോഗിക്കുന്ന ആളുടെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിലോ പൊലീസ് സ്റ്റേഷനിലോ ലഭിക്കുന്ന വിധത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സന്ദേശവും ലൊക്കേഷനും ഏറ്റവും അടുത്തുള്ള പൊലീസ് ഉദ്യോഗസ്ഥനും ഉടനടി ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ അക്രമത്തിനിരയായ വനിതക്ക് പെട്ടെന്നു തന്നെ പൊലീസ് സഹായം ലഭ്യമാക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പൊലീസുമായി പങ്കുവയ്ക്കാവുന്നതാണ്.

ടെക്സ്റ്റ്, ശബ്ദസന്ദേശം, ഫോട്ടോ, വീഡിയോ എന്നീ മാര്‍ഗങ്ങളിലൂടെ അക്രമിയുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ പൊലീസിനെ ബന്ധപ്പെടാനും ഈ ആപ്പ് ഉപകരിക്കും. അക്രമിയെ തിരിച്ചറിയാന്‍ ഈ ചിത്രങ്ങളും വീഡിയോകളും സഹായകമാകും. അക്രമിക്കെതിരെ തെളിവായി ഇത് കോടതിയില്‍ ഉപയോഗിക്കാം. പൊലീസിന് മാത്രമല്ല, ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് സന്ദേശം നല്‍കാനും ഈ ആപ്പ് മുഖേന സാധിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ വനിതകളും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it