ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പിച്ച പൂജാരിയും സഹായിയും അറസ്റ്റില്‍

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പിച്ച പൂജാരിയും സഹായിയും അറസ്റ്റിലായി. അലത്തറ സ്വദേശികളായ ഷാജിലാല്‍, സഹായി സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ജോലി ലഭിക്കാനായി സഹായത്തിന് പൂജാരിയുടെ അടുത്ത് പോയപ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. ബാധ മൂലമാണ് ജോലി ലഭിക്കാത്തതെന്നും പരിഹാര ക്രിയ ചെയ്യണമെന്നും നിര്‍ദേശിച്ച് പൂജാരി തന്ത്രപൂര്‍വം വീട്ടിലെത്തുകയായിരുന്നു. യുവതിയുടെ വീട്ടിലെ ഡ്രൈവര്‍ കൂടിയാണ് സുരേന്ദ്രന്‍. പൂജയുടെ ഭാഗമായി സുരേന്ദ്രന് പ്രസാദം നല്‍കാന്‍ യവതിയോട് പൂജാരി ആവശ്യപ്പെട്ടു. പ്രസാദം നല്‍കാനായി അടുത്തെത്തിയ യുവതിയെ സുരേന്ദ്രന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. […]

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പിച്ച പൂജാരിയും സഹായിയും അറസ്റ്റിലായി. അലത്തറ സ്വദേശികളായ ഷാജിലാല്‍, സഹായി സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ജോലി ലഭിക്കാനായി സഹായത്തിന് പൂജാരിയുടെ അടുത്ത് പോയപ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. ബാധ മൂലമാണ് ജോലി ലഭിക്കാത്തതെന്നും പരിഹാര ക്രിയ ചെയ്യണമെന്നും നിര്‍ദേശിച്ച് പൂജാരി തന്ത്രപൂര്‍വം വീട്ടിലെത്തുകയായിരുന്നു.

യുവതിയുടെ വീട്ടിലെ ഡ്രൈവര്‍ കൂടിയാണ് സുരേന്ദ്രന്‍. പൂജയുടെ ഭാഗമായി സുരേന്ദ്രന് പ്രസാദം നല്‍കാന്‍ യവതിയോട് പൂജാരി ആവശ്യപ്പെട്ടു. പ്രസാദം നല്‍കാനായി അടുത്തെത്തിയ യുവതിയെ സുരേന്ദ്രന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി തന്റെ ബന്ധുവിനോട് സംഭവം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്ത് വരുന്നത്.

പൂജാരി ആസൂത്രിതമായി യുവതിയെ സുരേന്ദ്രന്റെ അടുത്തെത്തിച്ചെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles
Next Story
Share it