വിസ്മയയുടെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍, ബന്ധുക്കളെത്തുമ്പോഴേക്കും മൃതദേഹം മാറ്റി, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍; ഒരേക്കര്‍ സ്ഥലവും 100 പവന്‍ സ്വര്‍ണവും 10 ലക്ഷത്തിന്റെ കാറും സ്ത്രീധനമായി കൊടുത്തിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പീഡനം കാര്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ്

കൊല്ലം: ഒരു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു നിലമേല്‍ കൈതോട് സ്വദേശി വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ ദേഹത്ത് മര്‍ദനത്തിന്റെ പാടുകള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ നിരന്തരം മര്‍ദിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി വിസ്മയ ബന്ധുക്കള്‍ക്കയച്ച വാട്‌സാപ്പ് സന്ദേശങ്ങളും മര്‍ദനമേറ്റ പാടുകളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു […]

കൊല്ലം: ഒരു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു നിലമേല്‍ കൈതോട് സ്വദേശി വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ ദേഹത്ത് മര്‍ദനത്തിന്റെ പാടുകള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ നിരന്തരം മര്‍ദിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി വിസ്മയ ബന്ധുക്കള്‍ക്കയച്ച വാട്‌സാപ്പ് സന്ദേശങ്ങളും മര്‍ദനമേറ്റ പാടുകളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍ കുമാറും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്.

ഒരേക്കര്‍ 20 സെന്റ് സ്ഥലവും 100 പവന്‍ സ്വര്‍ണവും 10 ലക്ഷത്തിന്റെ ടൊയോട്ട യാരിസ് കാറും വിവാഹസമയത്ത് സ്ത്രീധനമായി കൊടുത്തിരുന്നതായി വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍ കാര്‍ വേണ്ടെന്നും പകരം പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കിരണ്‍ കുമര്‍ വിസ്മയയെ മര്‍ദിച്ചിരുന്നത്. പ്രശ്നങ്ങളെ തുടര്‍ന്ന് വിസ്മയ അടുത്തിടെ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. പിന്നീട് കോളജിലെത്തി കിരണ്‍കുമാര്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

കാറിന്റെ പേരില്‍ കിരണ്‍ ഞായറാഴ്ച വിസ്മയയെ മര്‍ദിക്കുകയും വിസ്മയയുടെ പിതാവിനെ അസഭ്യം പറയുകയും ചെയ്തിരുന്നു. കാറിന്റെ കണ്ണാടി പൊട്ടിക്കുകയും ചെയ്തിരുന്നു. മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ വിസ്മയ സഹോദരന് അയച്ചുകൊടുത്തിരുന്നു. ഈ വാട്സാപ്പ് ചാറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. സന്ദേശം കിട്ടി മണിക്കൂറുകള്‍ക്കകം ബന്ധുക്കള്‍ കേള്‍ക്കുന്നത് വിസ്മയ മരിച്ചുവെന്ന വാര്‍ത്തയാണ്. വിവരമറിഞ്ഞ് കിരണിന്റെ വീട്ടിലെത്തുമ്പോഴേക്കും മൃതദേഹം അവിടെ നിന്ന് മാറ്റിയതായും വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് സംശയിക്കുന്നതായും ബന്ധുക്കള്‍ പറയുന്നു. കിരണ്‍ ഇപ്പോള്‍ ഒളിവിലാണ്.

Related Articles
Next Story
Share it