കേരള മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും സ്ത്രീധന പീഡന മരണം; തലസ്ഥാനത്ത് പെണ്‍കുട്ടി തീകൊളുത്തി മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധനപീഡനത്തിന്റെ പേരില്‍ വിസ്മയ എന്ന 24കാരി തൂങ്ങിമരിച്ച സംഭവത്തിന്റെ ചൂടാറുംമുമ്പെ കേരള മനസാക്ഷിയെ ഞെട്ടിച്ച് തലസ്ഥാനത്ത് മറ്റൊരു സ്ത്രീധന പീഡന മരണം. യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി വിഴിഞ്ഞം വെങ്ങാനൂരിലാണ് സംഭവം. ചിരത്തലവിളാകാം സ്വദേശി അര്‍ച്ചന (24)യാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പണ് ചിത്തരവിളാകം സ്വദേശി സുരേഷും അര്‍ച്ചനയും തമ്മിലുള്ള വിവാഹം നടന്നത്. വ്യത്യസ്ഥ മതസ്ഥരായ ഇരുവരും പ്രണയവിവാഹമായിരുന്നു. സുരേഷിന്റെ വീട്ടിലാണ് അര്‍ച്ചനയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. […]

തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധനപീഡനത്തിന്റെ പേരില്‍ വിസ്മയ എന്ന 24കാരി തൂങ്ങിമരിച്ച സംഭവത്തിന്റെ ചൂടാറുംമുമ്പെ കേരള മനസാക്ഷിയെ ഞെട്ടിച്ച് തലസ്ഥാനത്ത് മറ്റൊരു സ്ത്രീധന പീഡന മരണം. യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി വിഴിഞ്ഞം വെങ്ങാനൂരിലാണ് സംഭവം. ചിരത്തലവിളാകാം സ്വദേശി അര്‍ച്ചന (24)യാണ് മരിച്ചത്.

ഒരു വര്‍ഷം മുമ്പണ് ചിത്തരവിളാകം സ്വദേശി സുരേഷും അര്‍ച്ചനയും തമ്മിലുള്ള വിവാഹം നടന്നത്. വ്യത്യസ്ഥ മതസ്ഥരായ ഇരുവരും പ്രണയവിവാഹമായിരുന്നു. സുരേഷിന്റെ വീട്ടിലാണ് അര്‍ച്ചനയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഴിഞ്ഞം പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നിരന്തരമായി ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും മര്‍ദിക്കാറുണ്ടായിരുന്നുവെന്നും പറയുന്നു. അതേസമയം സ്വന്തം ഇഷ്ടപ്രകാരം വിവാഹം നടന്നതായതിനാല്‍ മകള്‍ കൂടുതല്‍ ഒന്നും തങ്ങളോട് പറയാറുണ്ടായിരുന്നില്ലെന്ന് പിതാവ് പറയുന്നു. കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തലേദിവസം വീട്ടിലെത്തിയപ്പോള്‍ സുരേഷിന്റെ കയ്യില്‍ കുപ്പിയില്‍ ഡീസല്‍ ഉണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഡീസലുമായി പോകുന്നത് കണ്ടതായും നാട്ടുകാരും പറയുന്നു. യുവതിയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്ന് സ്ത്രീധനപീഡനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles
Next Story
Share it