യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒരു മാസത്തിന് ശേഷം പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍

പയ്യന്നൂര്‍: യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒരു മാസത്തിന് ശേഷം പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ രാമന്തളിയില്‍ രണ്ടു മക്കളുടെ മാതാവായ രാമന്തളി വടക്കുമ്പാട്ടെ ചെമ്മരംകീഴില്‍ ഷമീല (26) തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും പ്രവാസിയുമായ സി. റഷീദിനെ (33)യാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഗള്‍ഫില്‍ ജോലി ചെയ്തുവന്ന ഭര്‍ത്താവ് റഷീദിന്റെ പീഡനമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കാണിച്ച് ബന്ധു ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം […]

പയ്യന്നൂര്‍: യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒരു മാസത്തിന് ശേഷം പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ രാമന്തളിയില്‍ രണ്ടു മക്കളുടെ മാതാവായ രാമന്തളി വടക്കുമ്പാട്ടെ ചെമ്മരംകീഴില്‍ ഷമീല (26) തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും പ്രവാസിയുമായ സി. റഷീദിനെ (33)യാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഗള്‍ഫില്‍ ജോലി ചെയ്തുവന്ന ഭര്‍ത്താവ് റഷീദിന്റെ പീഡനമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കാണിച്ച് ബന്ധു ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് ഭര്‍ത്താവിന്റെ പീഡനം മൂലമാണ് മരണമെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തതില്‍ നിന്ന് റഷീദ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായി വിവരം ലഭിച്ചു. ജൂണ്‍ രണ്ടിന് ബുധനാഴ്ച ഉച്ചയോടെയാണ് ഷമീലയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പോലീസ് സംഭവസ്ഥലത്തു നിന്ന് യുവതി എഴുതിയ കത്ത് കണ്ടെത്തി. കത്തില്‍ ഷമീല താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഗാര്‍ഹിക പീഡന കുറ്റവും ആത്മഹത്യ പ്രേരണയും ചുമത്തിയാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. മരണപ്പെട്ട ഷമീലക്ക് നാലും ഒന്നര വയസ്സുമുള്ള രണ്ട് ആണ്‍ കുട്ടികളുണ്ട്. വിദേശത്തായിരുന്ന റഷീദ് അടുത്താണ് നാട്ടിലെത്തിയത്.

Related Articles
Next Story
Share it