അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

മുള്ളേരിയ: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. കിന്നിംഗാര്‍ ഹൊസഗദ്ദെയിലെ നാരായണന്റെ ഭാര്യയും അപ്പയ്യ-ദേവകി ദമ്പതികളുടെ മകളുമായ സവിത(38)യാണ് മരിച്ചത്.കര്‍ണാടക അതിര്‍ത്തിയായ സര്‍വ്വപ്പാടിയിലെ ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ച ശേഷം നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറിന്റെ പിന്‍സീറ്റിലാണ് സവിത യാത്ര ചെയ്തിരുന്നത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സവിത മംഗളൂരു എ.ജെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മക്കള്‍: അനീഷ്, അനന്യ. സഹോദരങ്ങള്‍: ശൈലജ, ശശികല, ഹരീഷ്.

മുള്ളേരിയ: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. കിന്നിംഗാര്‍ ഹൊസഗദ്ദെയിലെ നാരായണന്റെ ഭാര്യയും അപ്പയ്യ-ദേവകി ദമ്പതികളുടെ മകളുമായ സവിത(38)യാണ് മരിച്ചത്.
കര്‍ണാടക അതിര്‍ത്തിയായ സര്‍വ്വപ്പാടിയിലെ ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ച ശേഷം നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറിന്റെ പിന്‍സീറ്റിലാണ് സവിത യാത്ര ചെയ്തിരുന്നത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സവിത മംഗളൂരു എ.ജെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മക്കള്‍: അനീഷ്, അനന്യ. സഹോദരങ്ങള്‍: ശൈലജ, ശശികല, ഹരീഷ്.

Related Articles
Next Story
Share it