ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക അഞ്ചുമാസം മുമ്പ് വിവാഹിതയായ അനുജത്തിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കാമുകനോടൊപ്പം മുങ്ങി

മംഗളൂരു: ഇംഗ്ലീഷ് മീഡിയം അധ്യാപിക അഞ്ചു മാസം മുമ്പ് വിവാഹിതയായ അനുജത്തിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് കാമുകനോടൊപ്പം മുങ്ങി. ഇതുസംബന്ധിച്ച് അധ്യാപികയുടെ പിതാവ് നല്‍കിയ പരാതിയില്‍ മംഗളൂരു സൂറത്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അധ്യാപികയുടെ ഭര്‍ത്താവ് ദുബായിലാണ്. അധ്യാപിക പിതാവിന്റെ വീട്ടിലാണ് താമസം. ഇളയ സഹോദരി അഞ്ച് മാസം മുമ്പ് വിവാഹിതയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പിതാവിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ജൂലൈ 26ന് പതിവുപോലെ സ്‌കൂളില്‍ പോയ അധ്യാപിക പിന്നീട് വീട്ടില്‍ തിരിച്ചുവന്നില്ല. പിതാവ് അലമാര തുറന്ന് പരിശോധിച്ചപ്പോള്‍ ഇളയമകളുടെ […]

മംഗളൂരു: ഇംഗ്ലീഷ് മീഡിയം അധ്യാപിക അഞ്ചു മാസം മുമ്പ് വിവാഹിതയായ അനുജത്തിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് കാമുകനോടൊപ്പം മുങ്ങി. ഇതുസംബന്ധിച്ച് അധ്യാപികയുടെ പിതാവ് നല്‍കിയ പരാതിയില്‍ മംഗളൂരു സൂറത്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അധ്യാപികയുടെ ഭര്‍ത്താവ് ദുബായിലാണ്. അധ്യാപിക പിതാവിന്റെ വീട്ടിലാണ് താമസം. ഇളയ സഹോദരി അഞ്ച് മാസം മുമ്പ് വിവാഹിതയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പിതാവിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ജൂലൈ 26ന് പതിവുപോലെ സ്‌കൂളില്‍ പോയ അധ്യാപിക പിന്നീട് വീട്ടില്‍ തിരിച്ചുവന്നില്ല. പിതാവ് അലമാര തുറന്ന് പരിശോധിച്ചപ്പോള്‍ ഇളയമകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപിക കൃഷ്ണപുര സ്വദേശിയായ യുവാവുമായി പ്രണയത്തിലാണെന്നും ഇയാളോടൊപ്പം ഒളിച്ചോടിയതാണെന്നും വ്യക്തമായി. രണ്ടുപേരെയും കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it