ബംഗളൂരുവില്‍ മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മക്കും രണ്ടരവയസുള്ള കുഞ്ഞിനും ദാരുണാന്ത്യം

ബംഗളുരു: ബംഗളൂരുവില്‍ മെട്രോ തൂണ്‍ തകര്‍ന്നു വീണ് അമ്മക്കും രണ്ടര വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ തേജസ്വിനിയും രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് മരിച്ചത്. തജസ്വിനിയുടെ ഭര്‍ത്താവിനും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ബംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണാണ് ചൊവ്വാഴ്ച രാവിലെ തകര്‍ന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരായ നാലംഗ കുടുംബത്തിന്റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. കുടുംബത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഔട്ടര്‍ […]

ബംഗളുരു: ബംഗളൂരുവില്‍ മെട്രോ തൂണ്‍ തകര്‍ന്നു വീണ് അമ്മക്കും രണ്ടര വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ തേജസ്വിനിയും രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് മരിച്ചത്. തജസ്വിനിയുടെ ഭര്‍ത്താവിനും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ബംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണാണ് ചൊവ്വാഴ്ച രാവിലെ തകര്‍ന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരായ നാലംഗ കുടുംബത്തിന്റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. കുടുംബത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഔട്ടര്‍ റിങ് റോഡില്‍ എച്ച്ബിആര്‍ ലേഔട്ടിലാണ് ദുരന്തം സംഭവിച്ചത്. കല്യാണ്‍ നഗറില്‍ നിന്ന് എച്ച്ബിആര്‍ ലേഔട്ടിലേക്കുള്ള റോഡിന് സമീപത്തെ 218ാം നമ്പര്‍ പില്ലറാണ് തകര്‍ന്ന് വീണത്. നാല്‍പത് അടിയോളം ഉയരവും ടണ്‍കണക്കിന് ഭാരവും ഉള്ള പില്ലറാണ് ഇരുചക്രവാഹന യാത്രക്കാരുടെ മേലേക്ക് വീണത്.
തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത് കുമാര്‍ സിവില്‍ എന്‍ജിനിയറാണ്. ലോഹിത് കുമാറും മകളും അപകട നില തരണം ചെയ്തതായാണ് വിവരം. ബംഗളുരുവിലെ ഹൊരമാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കുടുംബം.

Related Articles
Next Story
Share it