ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റില്‍

മംഗളൂരു: ബണ്ട്വാളില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കിടു കുമേരു സ്വദേശി അരവിന്ദ ഭാസ്‌കര (39)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത ബണ്ട്വാള്‍ പൊലീസ് അരവിന്ദ ഭാസ്‌കരയുടെ ഭാര്യ ആശ, കാമുകന്‍ യോഗീഷ് ഗൗഡ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പാണ് അരവിന്ദ പുതിയ വീട് നിര്‍മിച്ചത്. ഇതിന്റെ സെന്റര്‍ ജോലികള്‍ നടത്താന്‍ യോഗീഷ് ഗൗഡയ്ക്ക് കരാര്‍ നല്‍കി. ഇതിനിടെ അരവിന്ദയുടെ ഭാര്യയും യോഗീഷിന്റെയും ഭാര്യ […]

മംഗളൂരു: ബണ്ട്വാളില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കിടു കുമേരു സ്വദേശി അരവിന്ദ ഭാസ്‌കര (39)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത ബണ്ട്വാള്‍ പൊലീസ് അരവിന്ദ ഭാസ്‌കരയുടെ ഭാര്യ ആശ, കാമുകന്‍ യോഗീഷ് ഗൗഡ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുമ്പാണ് അരവിന്ദ പുതിയ വീട് നിര്‍മിച്ചത്. ഇതിന്റെ സെന്റര്‍ ജോലികള്‍ നടത്താന്‍ യോഗീഷ് ഗൗഡയ്ക്ക് കരാര്‍ നല്‍കി. ഇതിനിടെ അരവിന്ദയുടെ ഭാര്യയും യോഗീഷിന്റെയും ഭാര്യ ആശയും തമ്മില്‍ സൗഹൃദത്തിലായി. പിന്നീട് ഇരുവരും കടുത്ത പ്രണയത്തിലാവുകയും ഒരുമിച്ച് പല സ്ഥലങ്ങളിലേക്കും പോവുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ അരവിന്ദയെ യോഗീഷും ആശയും മര്‍ദിക്കുന്നതും പതിവായി. ഒരു മാസമായി എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് അരവിന്ദ തന്റെ മുറി പൂട്ടിയിടാറുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
ഫെബ്രുവരി 26ന് രാവിലെ ആശ തന്റെ പിതാവിനെ വിളിച്ച് തലേന്ന് രാത്രി 10 മണിക്ക് മുറിയില്‍ ഉറങ്ങിയ ഭര്‍ത്താവ് അരവിന്ദ എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞു. പിന്നീട് അരവിന്ദയെ വിട്ടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. പരിശോധനയില്‍ അരവിന്ദയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി വ്യക്തമായി. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അരവിന്ദയെ കൊന്നത് തങ്ങളാണെന്ന് ആശയും യോഗീഷും സമ്മതിച്ചു.

Related Articles
Next Story
Share it