10 കോടി രൂപയുടെ സ്വത്തിനെ ചൊല്ലി തര്‍ക്കം; മകന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി, രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: 10 കോടി രൂപയുടെ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചിക്കബല്ലാപുരയിലെ നളിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. അടുത്തുള്ള ക്ഷേത്രത്തിലെ വിജയദശമി ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ നളിനി വാതില്‍ തുറന്ന് വീട്ടിനകത്തേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടുപേര്‍ അക്രമിക്കുകയും കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. നളിനിയുടെ നിലവിളി കേട്ട് അയല്‍വാസികളെത്തി ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഹരീഷ്, മുകേഷ് എന്നിവരെ പിടികൂടി മര്‍ദിക്കുകയും തുടര്‍ന്ന് പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. […]

മംഗളൂരു: 10 കോടി രൂപയുടെ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചിക്കബല്ലാപുരയിലെ നളിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. അടുത്തുള്ള ക്ഷേത്രത്തിലെ വിജയദശമി ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ നളിനി വാതില്‍ തുറന്ന് വീട്ടിനകത്തേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടുപേര്‍ അക്രമിക്കുകയും കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. നളിനിയുടെ നിലവിളി കേട്ട് അയല്‍വാസികളെത്തി ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഹരീഷ്, മുകേഷ് എന്നിവരെ പിടികൂടി മര്‍ദിക്കുകയും തുടര്‍ന്ന് പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. നളിനിയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹരീഷിനെയും മുകേഷിനെയും പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നളിനിയെ കൊലപ്പെടുത്താന്‍ തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് മകന്‍ ബദരിനാഥാണെന്ന് വെളിപ്പെടുത്തി. തുടര്‍ന്ന് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ബദരിനാഥിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Related Articles
Next Story
Share it