യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിന് വീണ്ടും ജീവന്‍വെക്കുന്നു
കാഞ്ഞങ്ങാട്: എണ്ണപ്പാറയിലെ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിന് വീണ്ടും ജീവന്‍ വെക്കുന്നു. എണ്ണപ്പാറ സര്‍ക്കാരി മൊയോലം കോളനിയിലെ എം.സി രാമന്റെ മക്കള്‍ എം.സി രേഷ്മയെയാണ് കാണാതായത്. 2010 മെയ് മാസത്തിലാണ് കാണാതായത്.കേസില്‍ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ. സുനില്‍കുമാറിന്റെ നേത്യത്വത്തില്‍ വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി. തിരോധാനത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന പാണത്തൂരിലെ യുവാവിനെയും ഭാര്യയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ബാപ്പുക്കയത്തെ യുവാവിനെയാണ് ചോദ്യം ചെയ്തത്. വീണ്ടും ചോദ്യം ചെയ്യും. വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് ഇരുവരെയും […]

കാഞ്ഞങ്ങാട്: എണ്ണപ്പാറയിലെ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിന് വീണ്ടും ജീവന്‍ വെക്കുന്നു. എണ്ണപ്പാറ സര്‍ക്കാരി മൊയോലം കോളനിയിലെ എം.സി രാമന്റെ മക്കള്‍ എം.സി രേഷ്മയെയാണ് കാണാതായത്. 2010 മെയ് മാസത്തിലാണ് കാണാതായത്.
കേസില്‍ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ. സുനില്‍കുമാറിന്റെ നേത്യത്വത്തില്‍ വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി. തിരോധാനത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന പാണത്തൂരിലെ യുവാവിനെയും ഭാര്യയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ബാപ്പുക്കയത്തെ യുവാവിനെയാണ് ചോദ്യം ചെയ്തത്. വീണ്ടും ചോദ്യം ചെയ്യും. വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് ഇരുവരെയും ചോദ്യം ചെയ്തത്.
രേഷ്മാ തിരോധാനകേസ് നാളുകളായി കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ്. ബേക്കല്‍ ഡി.വൈ.എസ്.പി സുനില്‍കുമാറാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഹാജരായ ഡി.വൈ.എസ്.പി വിവരങ്ങള്‍ കോടതിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ ചോദ്യം ചെയ്തത്. നേരത്തെ യുവാവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും വിസമ്മതിച്ചതിനാല്‍ നടക്കാതെ പോയി. സംസ്ഥാനത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ് യുവാവിന് വേണ്ടി നേരത്തെ ഹാജരായത്. കാണാതാകുമ്പോള്‍ രേഷ്മയ്ക്ക് 19 വയസായിരുന്നു.